ബാഴ്സയ്ക്കും ചെല്‍സിക്കും വിജയം
Published : Thursday,
October 20,
2011
ലണ്ടന്‍
യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പു മത്സരങ്ങളില്‍ ബാഴ്സലോണയ്ക്കും ചെല്‍സിക്കും തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് എച്ചില്‍ ബഴ്സലോണ വിക്റ്റോറിയയെ 2-0നു പരാജയപ്പെടുത്തി. ആന്ദ്രാ ഇനിയെസ്റ്റയുടെയും ഡേവിഡ് വില്ലയുടെയും ഗോളുകളാണു ബഴ്സയ്ക്കു മത്സരം അനുകൂലമാക്കിയത്. കളി തുടങ്ങി പത്താം മിനിറ്റില്‍ ലയണല്‍ മെസിയുമായി ചേര്‍ന്നുള്ള നീക്കത്തില്‍ ഇനിയെസ്റ്റ നേടിയ ഗോളിലൂടെ ബഴ്സ മുന്നിലെത്തി. 82-ാം മിനിറ്റില്‍ ഡേവിഡ് വില്ല നേടിയ ഗോളിലൂടെ വിജയം ഉറപ്പാക്കി.
ചെല്‍സി സ്വന്തം തട്ടകമായ സ്റ്റാന്‍ഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ അഞ്ചു ഗോളുകള്‍ക്കു ജെന്‍ഗിനെ തോല്‍പിച്ചു. വിലക്കിനു ശേഷം മടങ്ങിയെത്തിയ ഫെര്‍ണാഡോ ടോറസാണു രണ്ടു ഗോളുകള്‍ നേടിയത്. ആദ്യ എട്ടാം മിനിറ്റില്‍ മേരിലെസ് നേടിയ ഗോള്‍ ചെല്‍സിയുടെ വിജയക്കുതിപ്പിനു വഴി തുറന്നു. 11, 27 മിനിറ്റുകളില്‍ ടോറസ് വല കുലുക്കി. കളിയുടെ പകുതിയില്‍ ഐവാനോവിക് നേടിയ ഗോള്‍ വിജയം ഉറപ്പിച്ചു. രണ്ടാം പകുതിയിലെ കാര്‍ലൂസിന്‍റെ ഗോള്‍ ചെല്‍സിയുടെ വിജയം പൂര്‍ണമാക്കി.
Close...
Maximum Character Allowed -
4000