Wednesday, May 23, 2012   3:50 PM IST
Vaartha BlogRSS
Loading
പിഎസ്സിയുടെ "തൊഴില്‍ നിഷേധം'
Published : Thursday, October 20, 2011
|
  
Text Size
തൃശൂര്‍

2011 ഡിസംബര്‍ 31 വരെ കാലാവധിയുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് ലിസ്റ്റ് പിഎസ്സി നേരത്തെ അവസാനിപ്പിച്ചു. ഇരുനൂറോളം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന് വെബ്സൈറ്റില്‍ വ്യക്തമായിരിക്കുമ്പോഴാണ് പിഎസ്സിയുടെ തൊഴില്‍ നിഷേധം. റാങ്ക് ലിസ്റ്റില്‍ ഇനിയും ഉദ്യോഗാര്‍ഥികള്‍ ഉള്ളതിനാല്‍ ഇവരുടെ അവസരം നഷ്ടമാകുകയും ചെയ്തു. 1364 പേര്‍ക്കു മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്.

ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് പരീക്ഷയിലെ കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തിയാണ് പിഎസ്സി റാങ്ക് ലിസ്റ്റ് തയാറാക്കിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ ഇരുട്ടടി. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതുമൂലം നിരവധി ഉദ്യോഗാര്‍ഥികള്‍ക്കു തൊഴിലവസരം നഷ്ടപ്പെട്ടെന്ന് ആരോപണമുണ്ടായിരുന്നു.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകള്‍ അല്ലെങ്കില്‍ മുന്‍ റാങ്ക് ലിസ്റ്റില്‍ നിന്നു നിയമിക്കപ്പെട്ടവരുടെ എണ്ണം എന്നിവയില്‍ ഏതാണോ കൂടുതല്‍ അതിന്‍റെ അഞ്ചിരട്ടി ആളുകളെ ഉള്‍പ്പെടുത്തി മെയ്ന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണു നിലവിലെ പിഎസ്സി ചട്ടം. ഈ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണു തൃശൂര്‍ ലിസ്റ്റില്‍ പിഎസ്സി കാട്ടിയത്.

വെറും നാല് ഒഴിവുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഡെപ്യൂട്ടി കലക്റ്റര്‍ തസ്തികയിലേക്ക് 3500 പേരുടെ സാധ്യതാ ലിസ്റ്റും 1500 പേരുടെ മെയ്ന്‍ ലിസ്റ്റും പ്രസിദ്ധീകരിച്ച പിഎസ്സി എന്തടിസ്ഥാനത്തിലാണ് എല്‍ജിഎസ് പരീക്ഷയോട് ഈ നിലപാടെടുക്കുന്നതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ചോദ്യം. 2010 ജൂലൈ 24 നു നടന്ന എല്‍ജിഎസ് പരീക്ഷയുടെ സാധ്യത ലിസ്റ്റു പോലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിനിടയിലാണു ലിസ്റ്റ് നിലവലില്ലെന്നും അതിനാല്‍ താത്കാലിക നിയമനങ്ങള്‍ നടത്തി പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ വകുപ്പു മേധാവികള്‍ക്ക് പിഎസ്സി എന്‍എസി (നോണ്‍ അവയ്ലബിലിറ്റി സര്‍ട്ടിഫിക്കറ്റ്) നല്‍കാന്‍ തീരുമാനിച്ചത്.

നിലവിലെ ലിസ്റ്റ് കാലാഹരണപ്പെട്ട സാഹചര്യത്തില്‍ 14 മാസം മുന്‍പു നടന്ന എല്‍ജിഎസ് പരീക്ഷയുടെ ലിസ്റ്റ് അടിയന്തര പ്രധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

Rate This News :
Latest News