Wednesday, May 23, 2012   3:52 PM IST
Vaartha BlogRSS
Loading
സച്ചിന്‍ പിഴയൊടുക്കി
Published : Thursday, October 20, 2011
|
  
Text Size
മുംബൈ

മുന്‍കൂര്‍ അനുമതി കൂടാതെ ബംഗ്ലാവില്‍ താമസമാക്കിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 4.35 ലക്ഷം രൂപ പിഴയൊടുക്കി. ബാന്ദ്രയിലാണു സച്ചിന്‍ അഞ്ചു നില ബംഗ്ലാവു വാങ്ങി താമസത്തിനൊരുക്കിയത്. ബാന്ദ്ര മുനിസിപ്പല്‍ കോര്‍പ്പറേഷനാണു പിഴ ഈടാക്കിയത്. നിയമം അനുസരിച്ചു കൈവശാവകാശ രേഖയില്ലാതെ ആര്‍ക്കും പുതിയ വീടുകളിലേക്കോ ഫ്ളാറ്റുകളിലേക്കോ താമസം മാറാനാവില്ല. ഇതില്ലാതെയാണു സച്ചിന്‍ ബംഗ്ലാവില്‍ താമസിച്ചത്. സച്ചിന്‍റെ പിഴയില്‍ കുറവു വരുത്തണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരും നിരവധി പ്രമുഖരും മുനിസിപ്പല്‍ കമ്മിഷണര്‍ സുബോധ് കുമാറിനെ സമീപിച്ചിരുന്നു. പിഴയൊടുക്കിയ സാഹചര്യത്തില്‍ നാലു ദിവസത്തിനകം കൈവശാവകാശ രേഖ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
Rate This News :
Latest News