ഏകദിന പരമ്പര ഇന്ത്യയ്ക്ക്
Published : Thursday,
October 20,
2011
മൊഹാലി
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. മൊഹാലി ഏകദിനവും വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇതോടെ ഐസിസി റാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി.
299 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലു ബോള്‍ ശേഷിക്കെ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കു വേണ്ടി അജിന്‍ ക്യരഹാനെ 91 റണ്‍സ് നേടി. ഗൗതം ഗംഭീര്‍ (58), വിരാട് കൊഹ് ലി (35), പാര്‍ഥിവ് പട്ടേല്‍ (38), ധോനി (35*), രവീന്ദ്ര ജഡേജ (26*) റണ്‍സ് നേടി. സ്കോര്‍ 49.2 ഓവറില്‍ അഞ്ചിന് 300.
ആദ്യ രണ്ടു മത്സരങ്ങളില്‍ നേടിയ കൂറ്റന്‍ ജയം ഇന്ത്യയ്ക്കു 2-0 ലീഡ് നേടിക്കൊടുത്തിരുന്നു.
ജൊനാഥന്‍ ട്രോട്ടിന്‍റെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. ജൊനാഥന്‍ 116 ബോളില്‍ നിന്ന് 96 റണ്‍സെടുത്തു. പട്ടേല്‍ 43 പന്തില്‍ നിന്ന് 70 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അലിസ്റ്റര്‍ കുക്ക് (3), ക്രെയ്ഗ് കീസ്വെറ്റര്‍ (36), കെവിന്‍ പീറ്റേഴ്സന്‍ (64) എന്നിങ്ങനെയാണു മറ്റു താരങ്ങളുടെ സംഭാവന. സ്കോര്‍: 50 ഓവറില്‍ നാലിന് 298.
ഇന്ത്യയ്ക്കു വേണ്ടി പ്രവീണ്‍ കുമാര്‍, വിനയ് കുമാര്‍, വിരാട് കൊഹ് ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Close...
Maximum Character Allowed -
4000