Wednesday, May 23, 2012   3:53 PM IST
Vaartha BlogRSS
Loading
പരമ്പര പോക്കറ്റില്‍
Published : Friday, October 21, 2011
|
  
Text Size
മൊഹാലി

ഇംഗ്ലണ്ടിനെതിരേ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യയ്ക്ക് സ്വ ന്തം. മൂന്നാം ഏകദിനത്തില്‍ സന്ദര്‍ശകര്‍ക്കെതിരേ 5 വിക്കറ്റിന്‍റെ വിജയം നേടി ഇന്ത്യ. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പ രയില്‍ 3-0ന്‍റെ അപരാജിത ലീ ഡും ഇന്ത്യയ്ക്ക് സ്വന്തം. സ്കോര്‍: ഇംഗ്ലണ്ട് - 298/4, ഇന്ത്യ - 300/5 (49.2)

ഇംഗ്ലണ്ട് ഉയര്‍ത്തിയ 299 റണ്‍ സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്നി റങ്ങിയ ഇന്ത്യയ്ക്കാ യി യുവ ഓപ്പണര്‍ അജിന്‍ക്യ രഹാനെ 91 റണ്‍സോടെ ടോപ് സ്കോറ റായി. ഗൗതം ഗംഭീറും (58) പാര്‍ ഥിവ് പട്ടേലും (38) മികച്ച സ്കോ റുകള്‍ കണ്ടെത്തി. എന്നാല്‍ 41.4 ഓവറില്‍ വിരാട് കോ ഹ്ലി (35) പുറത്താ കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 235 എന്ന നിലയി ലേക്ക് പതിച്ചു ഇന്ത്യ. എന്നാല്‍ അവിടെ നിന്ന് ഒന്നിച്ച ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും (31 പന്തില്‍ 35) രവീന്ദ്ര ജഡേജയും (24 പന്തില്‍ 26) ഇന്ത്യയെ നാല് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായി രുന്നു.

പരമ്പരയില്‍ ഇതാദ്യമായി താളം കണ്ടെത്തിയ ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ ജൊനാഥന്‍ ട്രോട്ട് ടോപ് സ്കോറര്‍. രണ്ട് റണ്‍സിന് ട്രോട്ടിന് സെഞ്ചുറി നഷ്ടമാകുകയായിരുന്നു. ആറാമ നായി റങ്ങി 43 പന്തില്‍ 70 റണ്‍സ് അടിച്ചുകൂട്ടിയ സമിത് പട്ടേല്‍ അവസാന ഓവറുകളില്‍ ഇംഗ്ല ണ്ടിന്‍റെ റണ്‍റേറ്റ് ഉയര്‍ത്തുന്ന തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആതിഥേയര്‍ക്കായി പ്രവീണ്‍ കുമാര്‍, വിനയ് കുമാര്‍, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കെവിന്‍ പീറ്റേഴ്സണും (64) ഇംഗ്ലണ്ടിനായി ഹാഫ് സെഞ്ചുറി സ്വന്തമാക്കി.
Rate This News :
Latest News