Wednesday, May 23, 2012   3:54 PM IST
Vaartha BlogRSS
Loading
കൊച്ചിയില്‍ ബോംബ് ഭീഷണി
Published : Friday, October 21, 2011
|
  
Text Size
കൊച്ചി

നഗരത്തിലെ ഷോപ്പിങ് മാളില്‍ ബോംബ് ഭീഷണി. മറൈന്‍ ഡ്രൈവിലെ ടാജ് റെസിഡന്‍സി ഹോട്ടലിനു സമീപം പയനിയര്‍ ടവറിലെ വാച്ച് ഷോറൂമിലാണു ഫോണ്‍ സന്ദേശം വന്നത്. രാവിലെ 9.55നാണു സന്ദേശം ലഭിച്ചത്. കെട്ടിടത്തില്‍ ബോംബ് വച്ചെന്നായിരുന്നു സന്ദേശം. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും ഒരേ സമയം സ്ഫോടനങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കി. ഷോറൂമിലെ ബിഎസ്എന്‍എല്‍, എയര്‍ടെല്‍ ലാന്‍ഡ് ലൈനുകളില്‍ വിളിച്ചറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞതിനെത്തുടര്‍ന്നു പൊലീസും ബോംബ്, ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തി. സന്ദേശം ലഭിച്ച ഫോണ്‍ കേന്ദ്രീകരിച്ചു സൈബര്‍സെല്‍ അന്വേഷണം തുടങ്ങി.
Rate This News :
Latest News