Wednesday, May 23, 2012   3:55 PM IST
Vaartha BlogRSS
Loading
രാ.വണ്‍ പകര്‍പ്പവകാശം ലംഘിച്ചു
Published : Friday, October 21, 2011
|
  
Text Size
മുംബൈ

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍റെ ദീപാവലി ചിത്രം രാ.വണ്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നു കോടതി. നിര്‍മാതാവു കൂടിയായ ഷാരുഖ് ഖാന്‍ പകര്‍പ്പവകാശം ലംഘിച്ചെന്നു കോടതി കണ്ടെത്തി. റിലീസിങ്ങിനു മുന്‍പ് ഒരു കോടി രൂപ ഹര്‍ജിക്കാരനായ ടെലിവിഷന്‍ പ്രൊഡ്യൂസര്‍ യാഷ് പട്നായിക്കിനു നല്‍കണമെന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.

ചിത്രത്തിന്‍റെ ആശയം തന്‍റേതാണെന്നു കാട്ടി പട്നായിക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഷാരൂഖിന്‍റെ നിര്‍മാണ കമ്പനി റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റ്, സിഡി നിര്‍മാതാക്കളായ ഇറോസ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നിവര്‍ക്കെതിരെയാണു കേസ് നല്‍കിയത്.

മറ്റുള്ളവരുടെ ആശയങ്ങള്‍ സ്വീകരിച്ച ശേഷം മതിയായ അംഗീകാരമോ പണമോ നല്‍കാതിരിക്കുന്നതു സിനിമ വ്യവസായത്തിന്‍റെ ഏറ്റവും നിര്‍ഭാഗ്യകരമായ വശമാണെന്നു കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കണമെന്നാണു നിര്‍ദേശം. ജഡ്ജിമാരായ മോഹിത് ഷാ, റോഷന്‍ ഡല്‍വി എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിച്ചത്.
Rate This News :
Latest News