ഇന്ത്യ അഭിനന്ദനം അറിയിച്ചു
Published : Saturday,
October 22,
2011
യുഎന്‍
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ താത്കാലിക അംഗത്വം ലഭിച്ച പാക്കിസ്ഥാനെ ഇന്ത്യ അഭിനന്ദിച്ചു. യുഎന്നിലെ ഇന്ത്യന്‍ ഡെപ്യൂട്ടി സ്ഥാനപതി മഞ്ജീവ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2011 ജനുവരി മുതല്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ താത്കാലിക അംഗമാണ്. 2012 ഡിസംബര്‍ 31 ന് ഇന്ത്യയുടെ അംഗത്വ കാലാവധി അവസാനിക്കും. പാക്കിസ്ഥാന്‍ 2012 ജനുവരി ഒന്നു മുതല്‍ 2013 ഡിസംബര്‍ 31 വരെ സുരക്ഷാ കൗണ്‍സിലില്‍ അംഗമായിരിക്കും. 1968, 1977, 1984 വര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചു സുരക്ഷാ കൗണ്‍സിലില്‍ അംഗങ്ങളായിട്ടുണ്ട്.
Close...
Maximum Character Allowed -
4000