Wednesday, May 23, 2012   3:57 PM IST
Vaartha BlogRSS
Loading
ആദ്യം ഡെപ്പിനെ വേണ്ടായിരുന്നു
Published : Sunday, October 23, 2011
|
  
Text Size
ക്യാപ്റ്റന്‍ ജാക് സ്പാരോ ആവാന്‍ ജോണി ഡെപ് ഇല്ലെങ്കില്‍പ്പിന്നെ പൈറേറ്റ്സ് ഒഫ് ദി കരീബിയന്‍സിന്‍റെ ബാക്കി ഭാഗങ്ങള്‍ ഒന്നും വേണ്ട എന്നാണ് വാള്‍ട് ഡിസ്നി സ്റ്റുഡിയോസ് അപ്പോള്‍ പറയുന്നത്. നാലാം ഭാഗത്തില്‍ അഭിനയിക്കാന്‍ തുടക്കത്തില്‍ വിസമ്മതിച്ച ഡെപ്പിനെ സമ്മതിപ്പിക്കാ ന്‍ പ്രതിഫലത്തിന്‍റെ പുതിയ വാഗ്ദാനങ്ങ ള്‍ വരെ മുന്നോട്ടു വച്ചു ഡിസ്നി എന്നു കേട്ടിരു ന്നു. എന്നാല്‍ തുടക്കത്തില്‍ സംഭവിച്ചത് വളരെ രസകരമായിരുന്നു. പൈറേറ്റ്സ് ഒഫ് ദി കരീബിയന്‍സിന്‍റെ ഒന്നാം ഭാഗത്തില്‍ ജാക് സ്പാരോ ആയി പകുതി ഭാഗം അഭിനയിച്ചു കഴിഞ്ഞപ്പോള്‍ വാള്‍ട് ഡിസ്നി സ്റ്റുഡിയോസ് മേധിവികള്‍ പറഞ്ഞു ഡെപ്പിനെ ചിത്രത്തില്‍ നിന്നു പുറത്താക്കാന്‍. സിഎന്‍എന്‍ ചാനലില്‍ ലാറി കിങ്ങുമായുള്ള അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത് ഡെപ് തന്നെ. ഡിസ്നിയുടെ മേധാവികള്‍ പിന്നെ ഡേറ്റു ചോദിച്ചു പിന്നാലെ വന്നപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നു പറയുന്നു ഡെപ്പ്. പൈറേറ്റ്സ് ഒഫ് ദി കരീബിയന്‍സിനു നാലു ഭാഗങ്ങളായി. ആഗോള ഹിറ്റാണ് ഇപ്പോഴും. കോടിക്കണക്കിനു രൂപ കലക്ഷന്‍ നേടി. എന്നാല്‍ എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം ക്യാപ്റ്റന്‍ ജാക് സ്പാരോ എന്ന കഥാപാത്രത്തിന്‍റെ വിവിധ ഭാവങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്. ഡെപ്പ് പറഞ്ഞു. ഇത്രയധികം ഹിറ്റായ കഥാപാത്രം എന്നിട്ടും ആദ്യ ഭാഗത്തു നിന്ന് പുറത്താക്കാന്‍ ഡിസ്നി ശ്രമിക്കാന്‍ കാരണം എന്തായിരിക്കും? അതിനും മറുപടിയുണ്ട് ഡെപ്പിന്. ഇതൊരു ഫാന്‍റസി ചിത്രമാണ്. എല്ലാം അവിശ്വസ നീയം. അത്തരം കഥകള്‍ പറയുമ്പോള്‍ അവതരണ ശൈലിയില്‍ മാറ്റങ്ങള്‍ വരും. ജാക് സ്പാരോയെ വ്യത്യസ്തമായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. അത് ഡിസ്നിയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ക്കു മനസിലായില്ല. ജനങ്ങള്‍ അംഗീകരിച്ചപ്പോഴാണ് അവര്‍ക്കു മനസിലായത്. ഡെപ് പറയുന്നു.
Rate This News :
Latest News