Wednesday, May 23, 2012   3:57 PM IST
Vaartha BlogRSS
Loading
ഫെഡറല്‍ ബാങ്ക് ലാഭം ഉയര്‍ന്നു
Published : Sunday, October 23, 2011
|
  
Text Size
കൊച്ചി

ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ അറ്റാദായം 36% വര്‍ധിച്ച് 191.16 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 140.40 കോടി. വരുമാനം 32% കൂടി 1485 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1122 കോടി. പലിശയിനത്തിലുള്ള വരുമാനം 978 കോടിയില്‍ നിന്നു 1367 കോടിയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 8% ഉയര്‍ന്ന് 474 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 438 കോടി. അറ്റ നിഷ്ക്രിയ ആസ്തി 0.58%. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 0.68%.

മൂലധന പര്യാപ്ത 15.05 ശതമാനമാണ്. 9 ശതമാനമാണു റിസര്‍വ് ബാങ്ക് അനുശാസിക്കുന്ന അനുപാതം. പ്രതി ഓഹരി വരുമാനം 44.70 രൂപയും പുസ്തക മൂല്യം 318.39 രൂപയുമാണ്.

2010 സെപ്റ്റംബറില്‍ യഥാക്രമം ഇതു 32.83 രൂപയും 290.16 രൂപയുമാണ്. ഇപ്പോള്‍ ഫെഡറല്‍ ബാങ്കിന് 757 ശാഖകളും 832 എടിഎമ്മുകളുമുണ്ട്. 66ാമത് വാര്‍ഷികം പ്രമാണിച്ച് ഈ മാസം 18ന് 66 പുതിയ ശാഖകളും 34 എടിഎമ്മുകളും ബാങ്ക് തുടങ്ങി.

\സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി വിഭാഗം ബാങ്ക് രൂപീകരിച്ചു.
Rate This News :
Latest News