സര്‍വീസുകള്‍ തുടങ്ങും
Published : Tuesday,
October 25,
2011
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
യാത്രക്കാരുടെ വര്‍ധന പരിഗണിച്ചു കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ തുടങ്ങുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍. തമിഴ്നാടുമായി പുതിയ സപ്ലിമെന്‍ററി കരാര്‍ ഉണ്ടാക്കുന്നതിനു കെഎസ്ആര്‍ടിസി എംഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു വി.പി. സജീന്ദ്രന്‍, എ.ടി. ജോര്‍ജ്, എം.പി. വിന്‍സെന്‍റ്, ലൂഡി ലൂയിസ് എന്നിവരെ മന്ത്രി അറിയിച്ചു. നിലവിലെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കാന്‍ കെഎസ്ആര്‍ടിസിക്ക് 5,975 ബസുകള്‍ കൂടി ആവശ്യമാണ്. 43 ബസുകളുടെ കുറവ് ഇപ്പോഴുണ്ട്. 292 ബസുകള്‍ സമീപ ഭാവിയില്‍ സ്ക്രാപ് ചെയ്യേണ്ടിവരും. ഇതുകൂടി ചേര്‍ത്താല്‍ 335 ബസുകള്‍ ആവശ്യമാണെന്നും സി. കൃഷ്ണന്‍, ആര്‍, സെല്‍വരാജ്, പി. ഐഷാപോറ്റി എന്നിവരെ മന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസിക്കു മാത്രമായി ട്രെയ്നിങ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണ്. കെഎസ്ആര്‍ടിസി പൂര്‍ണമായും കംപ്യൂട്ടറൈസ്ഡ് ചെയ്യുമെന്നു മാത്യു ടി. തോമസിനെ മന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ അശോക് ലൈലാന്‍ഡ്, ടാറ്റ വാഹന നിര്‍മാതാക്കളുടെ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പൂനെയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റോഡ് ട്രാന്‍സ്പോര്‍ട്ടിലും അയച്ച് പരിശീലനം നല്‍കാനുള്ള കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് തിരുവനന്തപുരം, എറണാകുളം, എടപ്പാള്‍ എന്നിവിടങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ടെന്നും കെ. ശിവദാസന്‍ നായര്‍, ഡൊമനിക് പ്രസന്‍റേഷന്‍, ബി.ഡി. ദേവസി, എം.എ. ബേബി, വര്‍ക്കല കഹാര്‍ എന്നിവരെ മന്ത്രി അറിയിച്ചു.
തദ്ദേശീയരായ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് സീ- കുട്ടനാട് എന്ന പേരില്‍ ബോട്ട് സര്‍വീസ് ആരംഭിക്കും. 90 സീറ്റിങ് കപ്പാസിറ്റിയുള്ള അപ്പര്‍ ഡെക്ക് സൗകര്യമുള്ള രണ്ടു ബോട്ടുകള്‍ ഉപയോഗിച്ചാണ് പുതിയ പാസഞ്ചര്‍ കം ടൂറിസ്റ്റ് സര്‍വീസ് ആരംഭിക്കുന്നതെന്നു തോമസ് ഐസക്, കെ. കുഞ്ഞിരാമന്‍, ആര്‍. രാജേഷ്, സി.കെ. സദാശിവന്‍, എം.വി. ശ്രേയാംസ്കുമാര്‍, ജോസ് തെറ്റയില്‍ എന്നിവരെ മന്ത്രി അറിയിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം കെഎസ്ആര്‍ടിസിക്ക് പരസ്യങ്ങളിലൂടെ 1,01,01,000 രൂപ വരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്ന് എം. ചന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, എ.എം. ആരിഫ്, പി. ഐഷാപോറ്റി എന്നിവരെ മന്ത്രി അറിയിച്ചു. ഈവര്‍ഷം ഇതുവരെ 1033 ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദ് ചെയ്തിട്ടുണ്ടെന്നു പി.കെ. ബഷീറിനെ മന്ത്രി അറിയിച്ചു. അപകടങ്ങളുടെ തീവ്രത അനുസരിച്ച് ലൈസന്‍സ് നിശ്ചിത കാലത്തേക്ക് കണ്ടുകെട്ടുന്നുമുണ്ട്.
Close...
Maximum Character Allowed -
4000