ദക്ഷിണാഫ്രിക്ക ഒപ്പമെത്തി
Published : Tuesday,
October 25,
2011
പോര്‍ട്ട് എലിസബത്ത്
ഓസ്ട്രേലിയ്യ്ക്കെതിരായ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ ഉജ്ജ്വല തിരിച്ചുവരവ്. രണ്ടാം മത്സരത്തില്‍ അവര്‍ കംഗാരുപ്പടയെ 80 റണ്‍സിനു കീഴടക്കി. ഇതോടെ പരമ്പരയില്‍ ആതിഥേയര്‍ 1-1ന് ഒപ്പമെത്തി. സ്കോര്‍: ദക്ഷിണാഫ്രിക്ക- 6ന് 303. ഓസ്ട്രേലിയ- 223. 28നു ഡര്‍ബനില്‍ നിര്‍ണായകമായ അവസാന മത്സരം.
ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തു തെളിയിച്ചാണു ദക്ഷിണാഫ്രിക്ക ഓസീസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ ഗ്രെയിം സ്മിത്ത് (57), ജാക്വസ് കാലിസ് (76), ജെ.പി. ഡുമിനി (56), ഡേവിഡ് മില്ലര്‍ (59) എന്നിവരിലൂടെ മികച്ച സ്കോറുയര്‍ത്തി. വിജയം തേടിയിറങ്ങിയ ഓസീസിനെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ അവര്‍ എതിരാളികളെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല.
ഓപ്പണര്‍ ഡേവിഡ് വാര്‍നര്‍ (74) മാത്രം തിളങ്ങി. റിക്കി പോണ്ടിങ് (10), ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് (1), മൈക്ക് ഹസി (37), സ്റ്റീവന്‍ സ്മിത്ത് (26) ഷെയ്ന്‍ വാട്സന്‍ (15) എന്നിവര്‍ പരാജയം. പരുക്കേറ്റ വാട്സണ്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങി.
നാലു വിക്കറ്റുമായി പേസര്‍ മോണി മോര്‍ക്കല്‍ കംഗാരുവേട്ടയ്ക്കു നേതൃത്വം നല്‍കി. ഡെയ്ല്‍ സ്റ്റെയ്നും സൊറ്റ്സൊബെയും രണ്ടു വിക്കറ്റ് വീതംവീഴ്ത്തി.
Close...
Maximum Character Allowed -
4000