Wednesday, May 23, 2012   4:02 PM IST
Vaartha BlogRSS
Loading
നീന്തല്‍: തിരുവനന്തപുരം മുന്നില്‍
Published : Tuesday, October 25, 2011
|
  
Text Size
തൃശൂര്‍

42ാം സംസ്ഥാന സ്കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ 14 സ്വര്‍ണവുമായി 130 പോയിന്‍റോടെ തിരുവനന്തപുരം മുന്നില്‍. നാലു സ്വര്‍ണം ഉള്‍പ്പെടെ 26 പോയിന്‍റുമായി എറണാകുളം രണ്ടാമതും ഒരു സ്വര്‍ണവും എട്ടു പോയിന്‍റുമായി തൃശൂര്‍ മൂന്നാമതും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ദാസന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ചാംപ്യന്‍ഷിപ്പില്‍ 105 ഇനങ്ങളിലായി 1700ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു. 27നു സമാപിക്കും.

ടര്‍ബുവിനു റെക്കോഡ്

സീനിയര്‍ ബോയ്സ് 100 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ കളമശേരി ഗവ. വിച്ച്എസ്സിയിലെ വി. ടര്‍ബു (1.03 സെക്കന്‍ഡ്) റെക്കോഡോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം ടര്‍ബു തന്നെ കുറിച്ച (1.06സെക്കന്‍ഡ്) റെക്കോഡാണു തിരുത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ സ്കൂള്‍ അക്വാട്ടിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നാലു വെള്ളി മെഡലുകള്‍ ടര്‍ബു നേടിയിരുന്നു. പാലക്കാട് സ്വദേശിയായ ഹരിശ്ചന്ദ്രന്‍റെയും പങ്കജാക്ഷിയുടെയും മകനാണ്. ഇപ്പോള്‍ എറണാകുളത്തിനു വേണ്ടി മത്സരിക്കുന്നു. രാജഗിരി സ്വിമ്മിങ് അക്കാഡമിയിലെ ഉണ്ണികൃഷ്ണന്‍ നായരാണ് ടര്‍ബുവിന്‍റെ പരിശീലകന്‍.മത്സരഫലങ്ങള്‍:

സീനിയര്‍ ബോയ്സ് (ഫ്രീ സ്റ്റൈല്‍) 1. രാഹുല്‍ ചന്ദ്രന്‍, തിരുവനന്തപുരം 2. കെ. ഷിജില്‍, തിരുവനന്തപുരം 3. ബി. രതീഷ്, തിരുവനന്തപുരം

ജൂനിയര്‍ ബോയ്സ് (ഫ്രീ സ്റ്റൈല്‍) 1. എ.എസ്. ആനന്ദ്, തിരുവനന്തപുരം 2. എസ്.പി. ജിതു, തിരുവനന്തപുരം 3. കെ.എസ്. വിശാല്‍, തൃശൂര്‍ സബ്

ജൂനിയര്‍ ബോയ്സ് (ഫ്രീ സ്റ്റൈല്‍) 1. എം. അരുണ്‍ ദേവ്, തിരുവനന്തപുരം 2. ആര്‍.ജെ. അക്ഷയ്, തിരുവനന്തപുരം 3. അഭിനന്ദ് കെ. മോഹന്‍ദാസ്, തൃശൂര്‍

സീനിയര്‍ ഗേള്‍സ് (ഫ്രീ സ്റ്റൈല്‍) 1. എ.എസ്. സന്ധ്യ, തിരുവനന്തപുരം 2. എസ്.ആര്‍. അഖില, തിരുവനന്തപുരം 3. ടി.കെ. കൃഷ്ണേന്ദു, തിരുവനന്തപുരം

ജൂനിയര്‍ ഗേള്‍സ് (ഫ്രീ സ്റ്റൈല്‍) 1. ജി. ആതിര, തൃശൂര്‍ 2. നിമ്യ ബാബു, തിരുവനന്തപുരം 3. സൂര്യ സുരേന്ദ്രന്‍, തിരുവനന്തപുരം സബ് ജൂനിയര്‍ ഗേള്‍സ്(ഫ്രീ സ്റ്റൈല്‍) 1. ബി.ആര്‍. ശ്രീലക്ഷമി, തിരുവനന്തപുരം 2. എല്‍.ആര്‍. അഞ്ജലി, തിരുവനന്തപുരം 3. എസ്.എം. ഹരിത, തിരുവനന്തപുരം

Rate This News :
Latest News