റിയലി cool..
Published : Wednesday,
October 26,
2011
കോല്‍ക്കത്ത
റഗ്ബി ലോകകപ്പിനു മുന്നോടിയായി വെയ്ല്‍സ് ടീം നടത്തിയ കഠിന പരിശീലനത്തിന്‍റെ ഭാഗമായിരുന്നു ക്രയോതെറാപ്പി. അമിത സമ്മര്‍ദം ഒഴിവാക്കാന്‍ മൈെനസ് 101 ഡിഗ്രി സെല്‍ഷ്യസില്‍ ദിവസേന അവര്‍ അഞ്ചു മിനിറ്റോളം ചെലവിട്ടു. അവരുടെ പ്രയത്നം പക്ഷേ ഫലം കണ്ടില്ല. കിരീടം ന്യൂസിലന്‍ഡ് കൊണ്ടുപോയി. ആവശ്യമില്ലാത്ത പണിക്കു നില്‍ക്കാതെ, അവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ വിളിക്കാമായിരുന്നു. കളക്കളത്തിലെ സമ്മര്‍ദത്തെ എങ്ങനെ അതിജീവിക്കാമെന്നു ധോണി പഠിപ്പിച്ചേനെ. ശരിക്കും കിങ് ഒഫ് കൂള്‍നെസ് തന്നെ ധോണി. ഇംഗ്ലണ്ടിനെതിരേ അവരുടെ മണ്ണിലും സ്വന്തംനാട്ടിലും ധോണി പുറത്തെടുത്ത പ്രകടനം അതു വീണ്ടും അടിവരയിട്ടു. ധോണിയുടെ നിശ്ചയദാര്‍ഢ്യവും പോരാട്ടവീര്യവും സ്റ്റാറ്റിസ്റ്റിക്സ് ഗുരുക്കളുടെ കണക്കുകൂട്ടലുകള്‍ക്കും അതീതം.
ലോകകപ്പിനുശേഷം കളിച്ച പത്ത് ഇന്നിങ്സുകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഔട്ടായത് മൂന്നുതവണ മാത്രം. ഇംഗ്ലിഷ് മണ്ണിലെ മൂന്നാം ഏകദിനത്തില്‍ ടിം ബ്രെസ്നനു കീഴടങ്ങിയതിനുശേഷം ധോണി ഇതുവരെ ആരുടെ മുന്നിലും തലകുനിച്ചില്ല. ഈ പരമ്പരയിലെ ബാറ്റേന്തിയ നാലു മത്സരങ്ങളിലും നോട്ടൗട്ട്. ഡല്‍ഹിയിലെ മൂന്നാം ഏകദിനത്തില്‍ ബാറ്റെടുക്കേണ്ടിവന്നില്ല. പരമ്പരയില്‍ ധോണി അടിച്ചുകൂട്ടിയത് 212 റണ്‍സ്, രണ്ട് അര്‍ധശതകങ്ങളടക്കം.
മൊഹാലില്‍ ഇന്ത്യയെ വിജയ തീരമണച്ച ഇന്നിങ്സ് (35 റണ്‍സ്) സെഞ്ചുറിയെക്കാള്‍ മൂല്യമുള്ളതായി. കോല്‍ക്കത്തയിലും ക്യാപ്റ്റന്‍ കൂള്‍ ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചു. ഇംഗ്ലിഷ് മണ്ണിലെ ഏകദിന പരമ്പരയില്‍ ഇന്ത്യ നാണംകെട്ടപ്പോഴും തലയുയര്‍ത്തി നിന്നതു ധോണി മാത്രം. 78.66 റണ്‍ ശരാശരിയില്‍ 236 റണ്‍സ് പോക്കറ്റിലാക്കിയ ഇന്ത്യന്‍ നായകന്‍ മാന്‍ ഒഫ് ദി സീരിസ് ട്രോഫിയുമായാണു വിമാനം കയറിയത്.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന സ്വന്തം പദവി ധോണിക്കു കൈമാറാന്‍ ഓസ്ട്രേലിയയുടെ മുന്‍ താരം മൈക്കല്‍ ബെവന്‍ തയാറാകുന്നതും അതുകൊണ്ടൊക്കെ തന്നെ.
Close...
Maximum Character Allowed -
4000