അന്തിമ റിപ്പോര്‍ട്ട് 26ന്
Published : Thursday,
October 27,
2011
ബംഗളൂരു
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കെതിരായ അഴിമതിക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ലോകായുക്ത പൊലീസിന് അടുത്ത മാസം 26 വരെ സമയം അനുവദിച്ചു.
അപ്പര്‍ ഭദ്ര ജലസേചന പദ്ധതിയുടെ രണ്ടാം ഘട്ടം നിര്‍മാണ കരാര്‍ ഒരു സ്വകാര്യ കമ്പനിക്കു നല്‍കാന്‍ 13 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസം കൂടി വേണമെന്ന പൊലീസിന്‍റെ ആവശ്യം ലോകായുക്ത സ്പെഷ്യല്‍ കോടതി ജഡ്ജി എന്‍.കെ. സുധീന്ദ്ര റാവു അംഗീകരിക്കുകയായിരുന്നു.
ജെഡിഎസ് നേതാവ് വൈ. എസ്. ദത്ത നല്‍കിയ സ്വകാര്യ അന്യായത്തിലാണ്, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഓഗസ്റ്റ് പത്തിന് ലോകായുക്ത നിര്‍ദേശിച്ചത്. ഈ മാസം പത്തിനു റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ആദ്യ നിര്‍ദേശം.
പിന്നീട് ഇന്നലെ വരെ സമയം നീട്ടിക്കൊടുക്കുത്തു. എന്നാല്‍, ഇന്നലെ അന്വേഷണം സംബന്ധിച്ച തത്സ്ഥിതി റിപ്പോര്‍ട്ട് മാത്രമാണ് ലോകായുക്ത ഡിഎസ്പി ഗിരീഷ് സമര്‍പ്പിച്ചത്.
ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഏറ്റ വും കൂടുതല്‍ തുക സമര്‍പ്പിച്ച കമ്പനിക്കാണു കരാര്‍ നല്‍കിയതെന്നു പരാതിയില്‍ ആരോപിക്കുന്നു. 1,033 രൂപ ക്വോട്ട് ചെയ്ത ആര്‍.എന്‍.എസ്. ജ്യോതി എന്ന കമ്പനിക്കാണ് കരാര്‍ ലഭിച്ചത്.
പിന്നീട് യെദിയൂരപ്പയുടെ മക്കളുടെയും മരുമകന്‍റെയും പേരിലുള്ള ദാവല്‍ഗിരി ഡെവലപ്പേഴ്സ്, സഹ്യാദ്രി ഹെല്‍ത്ത് കെയര്‍ എന്നീ കമ്പനികളിലേക്ക് ആര്‍.എന്‍.എസ്. ജ്യോതി 13 കോടി രൂപ കൈമാറിയെന്നും പറയുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ യെദിയൂരപ്പ അധികാര ദുര്‍വിനിയോഗം ചെയ്തെന്നും ഹര്‍ജിക്കാരന്‍.
യെദിയൂരപ്പയ്ക്കെതിരായ ആറാമത്തെ അഴിമതിക്കേസാണിത്. സിറാജിന്‍ ബാഷ, കെ.എന്‍. ബല്‍റ എന്നീ അഭിഭാഷകരാണ് മറ്റ് അഞ്ചു കേസുകള്‍ നല്‍കിയിരിക്കുന്നത്.
Close...
Maximum Character Allowed -
4000