മെഹ്റോത്ര ചെയര്‍മാനാകും
Published : Sunday,
October 30,
2011
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ചെയര്‍മാനായി മെഹ്റോത്ര നിയമതിനായേക്കും. ഇപ്പോള്‍ കോര്‍പ്പറേഷന്‍റെ ആക്റ്റിങ് ചെയര്‍മാനാണ് അദ്ദേഹം. ഇന്നലെ ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിക്കുന്ന അഞ്ചു പേരുടെ അഭിമുഖം കഴിഞ്ഞപ്പോള്‍ മെഹ്റോത്രയ്ക്കാ ണു മുന്‍തൂക്കം. ധനകാര്യ സെക്രട്ടറി ആ ര്‍.എസ്. ഗുജ്റാള്‍ മേധാവിയായ പാനലാണ് അഭിമുഖം നടത്തുന്നത്.
രാജ്യാന്തര പ്രവര്‍ത്തനങ്ങളുടെ മേധാവി സുഷോഭന്‍ സര്‍ക്കാര്‍, ഇന്‍വെസ്റ്റ്മെന്‍റ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ഡി. വിജയലക്ഷ്മി, എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ തങ്കം മാത്യു, സോണല്‍ മാനെജര്‍ ഡി.ഡി. സിങ് എന്നിവരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.
ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് പേഴ്സനല്‍ ആന്‍ഡ് ട്രെയ്നിങ് സെക്രട്ടറി അലോക് സിരോഹി, ഐആര്‍ഡിഎ ചെയര്‍മാന്‍ ജെ. ഹരി നാരായണ്‍, മുന്‍ മേധാവി സി.എസ്. റവു എന്നിവരും പാനലില്‍ അംഗങ്ങളാണ്. എല്‍ഐസി മാനെജിങ് ഡയറക്റ്റര്‍ തോമസ് മാത്യുവിനെയും ചെയര്‍മാന്‍ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.
Close...
Maximum Character Allowed -
4000