Wednesday, May 23, 2012   4:07 PM IST
Vaartha BlogRSS
Loading
പലസ്തീന്‍ തയാറെടുക്കുന്നു
Published : Wednesday, November 02, 2011
|
  
Text Size
യുഎന്‍

യുനെസ്കോയുടെ അംഗീകാരം നേടിയതിനു പിന്നാലെ യുഎന്നിനു കീഴിലുള്ള പതിനാറു സംഘടനകളില്‍ കൂടി അംഗത്വം നേടാന്‍ പലസ്തീന്‍ ലക്ഷ്യമിടുന്നു. ഇതിനുള്ള തയാറെടുപ്പിലാണെന്നു യുഎന്നിലെ പലസ്തീന്‍ പ്രതിനിധി ഇബ്രാഹിം ഖുറേഷി. ഇതിനുള്ള ചുവടുവയ്പ്പാണു യുനെസ്കോയിലെ അംഗത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുനെസ്കോയ്ക്കു പിന്നാലെ മറ്റ് അന്താരാഷ്ട്ര സംഘടനകളും അംഗീകരിച്ചാല്‍ ഇസ്രയേല്‍ വിരുദ്ധ അജണ്ട നടപ്പില്‍ വരുത്താന്‍ പലസ്തീന്‍ ശ്രമിക്കുമെന്നും യുനെസ്കോയുടെ പ്രവര്‍ത്തനം താളം തെറ്റുമെന്നും ഇസ്രയേല്‍ ധനമന്ത്രാലയ വക്താവ് പ്രതികരിച്ചു.

പലസ്തീനു യുനെസ്കോ അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ചു സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം യുഎസ് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ദിവസം പാരിസില്‍ നടന്ന യോഗത്തില്‍ ഇസ്രയേല്‍, യുഎസ് എതിര്‍പ്പ് അവഗണിച്ചാണു യുനെസ്കോ പലസ്തീന് അംഗീകാരം നല്‍കിയത്. യുനെസ്കോയുടെ തീരുമാനം അപക്വമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് വിക്റ്റോറിയ ന്യൂലന്‍ഡ് പ്രതികരിച്ചു. ഈ മാസം യുനെസ്കോയ്ക്കു നല്‍കാന്‍ തീരുമാനിച്ച ആറു കോടി ഡോളര്‍ കൈമാറില്ല. എന്നാല്‍ അംഗത്വം തുടരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയിലെ 193 അംഗങ്ങളില്‍ 107 രാജ്യങ്ങള്‍ പലസ്തീനെ അനുകൂലിച്ചു വോട്ട് ചെയ്തു.

Rate This News :
Latest News