നാലു ടീമുകള്‍ക്ക് നോക്കൗട്ട്
Published : Thursday,
November 03,
2011
പാരിസ്
ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ നോക്കൗട്ട് മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ്, ബയി മ്യൂണിക്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ഇന്‍റര്‍ മിലാന്‍ എന്നീ ടീമുകള്‍ക്കു വിജയം. ഇതോടെ ടീമുകള്‍ നോക്കൗട്ട് ഉറപ്പാക്കി. റയല്‍ മാഡ്രിഡിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 100 ഗോളുകള്‍ തികച്ചു. മത്സരത്തിലുടനീളം റയലിനായിരുന്നു അധിപത്യം. ഇരു പ്പത്തിനാലാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെയാണു റൊണാള്‍ഡോ ആദ്യ ഗോള്‍ നേടുന്നത്. അറുപത്തിയൊമ്പതാം മിനിറ്റില്‍ റൊണാള്‍ഡോ നേടിയ നൂറാം ഗോളിലൂടെ എതിരാളികളായ ഒളിംപിക്സ് ലിയോണിനെ 0-2നു തോല്‍പ്പിച്ചു മാഡ്രിഡ് പോയിന്‍റ് നിലയിലും മുന്നേറി.
നെപ്പേ ാലിയ്ക്കെതിരേ കളത്തിലിറങ്ങിയ ബെയന്‍ മ്യൂണിക്കിന് അല്‍പ്പം വിയര്‍പ്പൊഴുക്കേണ്ടി വന്നെങ്കിലും വിജയിക്കാനായി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണു മ്യൂണിക് വിജയം നേടിയത്. മരിയോ ഗോമസാണു മ്യൂണിക്കിനു ഗോളുകളും വിജയവും സമ്മാനിച്ചത്. ഗ്രൂപ്പില്‍ 10 പോയിന്‍റോടെ മ്യൂണിക് മുന്നില്‍.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് റുമാനിയന്‍ ക്ലബ് ഗലാത്തിയെ 2-0നും മാഞ്ചെസ്റ്റര്‍ സിറ്റി വിആര്‍എല്ലിനെ 3-0നും തോല്‍പ്പിച്ചു. രണ്ടു ഗോള്‍ നേടിയ യയാറ്റോറയും ഒരു ഗോള്‍ അടിച്ച മരിയോ ബലോറ്റലിയുമാണു സിറ്റിയുടെ വിജയശില്‍പ്പികള്‍. മറ്റൊരു മത്സരത്തില്‍ ഇന്‍റര്‍മിലാന്‍ ലിലിയെ ഒന്നിനെതിരേ രണ്ടു ഗോളുകല്‍ക്കു പരാജയപ്പെടുത്തി.
Close...
Maximum Character Allowed -
4000