Wednesday, May 23, 2012   4:09 PM IST
Vaartha BlogRSS
Loading
യെദിയൂരപ്പ ജയിലില്‍ തന്നെ
Published : Saturday, November 05, 2011
|
  
Text Size
ബംഗളൂരു

ഭൂമി കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ ജാമ്യാപേക്ഷ പിരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം എട്ടിലേക്കു മാറ്റി.

കേസ് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നും, ഇത് വിശദമായി പഠിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി മാറ്റിയത്. കേസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍, ഇത് പൂര്‍ത്തിയായില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബി.വി. പിന്‍റോ.ലോകായുക്ത കോടതിയില്‍ കീഴടങ്ങി 21 ദിവസമായി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന യെദിയൂരപ്പയ്ക്ക് കഴിഞ്ഞ ദിവസം മറ്റൊരു അഴിമതി കേസില്‍ ജസ്റ്റിസ് പിന്‍റോ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇന്നലെ പരിഗണിച്ച കേസില്‍ ജാമ്യാപേക്ഷ മാറ്റിവച്ചതിനാല്‍ ജയിലില്‍ തന്നെ തുടരേണ്ടി വരും.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് സര്‍ക്കാര്‍ ഭൂമി സ്വന്തക്കാര്‍ക്കു പതിച്ചു നല്‍കയെന്നാണ് യെദിയൂരപ്പയ്ക്കെതിരായ കേസ്. ഇതു സംബന്ധിച്ച് അഭിഭാഷകന്‍ സിരിജന്‍ ബാഷ നല്‍കിയ രണ്ട് കേസുകളിലാണ് ലോകായുക്ത അറസ്റ്റ് വോറന്‍റ് പുറപ്പെടുവിച്ചത്. അറസ്റ്റിലായ യെദിയൂരപ്പ ലോകായുക്ത കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അം ഗീകരിച്ചിരുന്നില്ല. ഇതേത്തുര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

യെദിയൂരപ്പയ്ക്കു പുറമേ മക്കളായ ലോക്സഭാഗം ബി.വൈ. രാഘവേന്ദ്ര, ബി.വൈ. വിജയേന്ദ്ര മരുമകന്‍ ആര്‍.എന്‍. സോഹന്‍ കുമാര്‍ എന്നിവരെയും പ്രതി ചേര്‍ത്തിരുന്നെങ്കിലും മൂവര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Rate This News :
Latest News