Wednesday, May 23, 2012   4:11 PM IST
Vaartha BlogRSS
Loading
ബാഴ്സയില്‍ തുടരും
Published : Sunday, November 06, 2011
|
  
Text Size
ബെര്‍ലിന്‍

എത്ര പണം നല്‍കാമെന്ന് പറഞ്ഞാലും സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയില്‍ തുടരുമെന്ന് അര്‍ജന്‍റൈന്‍ സ്ട്രൈക്കര്‍ ലയണല്‍ മെസി. ബാഴ്സയ്ക്കൊപ്പം കരിയര്‍ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇരുപത്തിനാലുകാരനായ മെസി. പ്രകടനം തീരെ മോശമായാലോ ക്ലബ്ബ് വേണ്ടെന്ന് പറഞ്ഞാലോ മാത്രമേ ബാഴ്സയെ വിടുകയുള്ളൂവെന്നും മെസി.

ബാഴ്സയ്ക്കൊപ്പം മൂന്ന് തവണ സ്പാനിഷ് ലീഗ് ടൈറ്റിലും ചാംപ്യന്‍സ് ലീഗ് കിരീടവും നേടിയിരുന്നു മെസി. സ്പാനിഷ് ലീഗ് കപ്പും. എന്നാല്‍ ക്ലബ്ബിനൊപ്പം തുടര്‍ന്ന് ഇനിയും കൂടുതല്‍ നേട്ടങ്ങളും കിരീടങ്ങളും വെട്ടിപ്പിടിക്കാനാണ് ലക്ഷ്യമിടുന്നത്- മെസി പറഞ്ഞു.

Rate This News :
Latest News