Wednesday, May 23, 2012   4:12 PM IST
Vaartha BlogRSS
Loading
നിക്ഷേപ പലിശ പരിഷ്കരിച്ചു
Published : Sunday, November 06, 2011
|
  
Text Size
കൊച്ചി

ഫെഡറല്‍ ബാങ്ക് പ്രവാസി നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി. ഇതനുസരിച്ച് ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.69% പലിശ ലഭിക്കും. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ 2.36% പലിശ. മൂന്നു വര്‍ഷത്തിനു മുകളില്‍ 2.52 ശതമാനമാണു പുതിയ പലിശ നിരക്ക്. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ കുറവുള്ള നിക്ഷേപങ്ങള്‍ക്കു 1.94% പലിശ ലഭിക്കും.

രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ നിക്ഷേപങ്ങള്‍ക്കു 1.61 ശതമാനവും മൂന്നു വര്‍ഷം മുതല്‍ നാലു വര്‍ഷത്തില്‍ കുറഞ്ഞ നിക്ഷേപങ്ങള്‍ക്ക് 1.77 ശതമാനവും പലിശയായി ലഭിക്കും.

നാലു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ കുറഞ്ഞ നിക്ഷേപങ്ങള്‍ക്ക് 2.05 ശതമാനവും അഞ്ചു വര്‍ഷത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 2.37 ശതമാനവും പലിശ ലഭിക്കും. വര്‍ധന ഈ മാസം മുതല്‍ പ്രാബല്യത്തില്‍.

ഈ മാസം മുതല്‍ മൂന്നു വിദേശ നാണയങ്ങളിലെ നിക്ഷേപം ബാങ്ക് സ്വീകരിച്ചു തുടങ്ങി.

ഡോളര്‍, പൗണ്ട്, യെന്‍, കനേഡിയന്‍ ഡോളര്‍, ഓസ്ട്രേലിയന്‍ ഡോളര്‍, സ്വിസ് ഫ്രാങ്ക്, ഹോങ്കോങ് ഡോളര്‍, സിംഗപ്പുര്‍ ഡോളര്‍ എന്നിങ്ങനെ ഒമ്പതു വിദേശ നാണയങ്ങളിലാണു ഫെഡറല്‍ ബാങ്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്.

Rate This News :
Latest News