Wednesday, May 23, 2012   4:13 PM IST
Vaartha BlogRSS
Loading
വില വര്‍ധന പിന്‍വലിക്കേണ്ട
Published : Monday, November 07, 2011
|
  
Text Size
കോല്‍ക്കത്ത

പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്ന നിലപാടില്‍ നിന്നു തൃണമൂല്‍ കോണ്‍ഗ്രസ് പിന്‍വലിയുന്നു. എന്നാല്‍ ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഘടകകക്ഷികളുമായി ആലോചിച്ചു തീരുമാനിക്കണമെന്നു പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി നാളെ ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായും പാര്‍ട്ടി എംപിമാര്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്താനിരിക്കെയാണു നിലപാടു മാറ്റം.

പെട്രോള്‍ വില കുറച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാരെ പിന്‍വലിക്കുമെന്നു ഭീഷണി മുഴക്കിയിരുന്ന മമത ബംഗാളിനുള്ള സാമ്പത്തിക പാക്കെജ് സംബന്ധിച്ച ഉറപ്പുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണു നിലപാടു മാറ്റിയത്. ഘടകകക്ഷികളോട് ആലോചിക്കാതെ വില വര്‍ധിപ്പിച്ചതിലാണു പ്രതിഷേധമെന്നു ഭാവിയില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ കൃത്യമായ ഇടവേളകളില്‍ യുപിഎ യോഗം ചേരണമെന്നും തൃണമൂല്‍ നേതാവും കേന്ദ്രമന്ത്രിയുമായ സുദീപ് ബന്ദോപാധ്യായ ആവശ്യപ്പെട്ടു. ഇക്കാര്യം ഉള്‍പ്പെടുത്തി നാളെ പ്രധാനമന്ത്രിക്കു തൃണമൂല്‍ അംഗങ്ങള്‍ നിവേദനം നല്‍കും. ബംഗാളിനുള്ള 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കെജിനെക്കുറിച്ചാണു പ്രണബുമായി നാളെ മമത ചര്‍ച്ച ചെയ്യുക. അതിനിടെ വിലപേശലിന്‍റെ അടിസ്ഥാനത്തില്‍ കുറയ്ക്കാന്‍ കഴിയുന്നതല്ല പെട്രോള്‍ വിലയെന്നു കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.

എന്നാല്‍ മമത ബാനര്‍ജിയുടെ നിലപാട് തട്ടിപ്പെന്ന് ഇടതുപക്ഷവും ബിജെപിയും പ്രതികരിച്ചു. പെട്രോള്‍ വില കുറയ്ക്കാതെ പാര്‍ലമെന്‍റ് നടത്താന്‍ അനുവദിക്കില്ലെന്നു ബിജെപി വ്യക്തമാക്കി.
Rate This News :
Latest News