വിശ്വസിക്കാനാവാതെ കുരുന്നുകള്‍
Published : Thursday,
November 10,
2011
വണ്ടൂര്‍
ഉച്ചയൂണിനു വിഭവമൊരുക്കാനിറങ്ങിയ ഉമ്മൂമ്മയും ഉമ്മമാരും വിടപറഞ്ഞതു വിശ്വസിക്കാനാവാതെ തകര്‍ന്നിരിക്കുകയാണു കുനിക്കാടന്‍ വീട്ടിലെ കുരുന്നുകള്‍. ഇന്നലെ രാവിലെ 11 മണിയോടെയാണു അവരുടെ ഉമ്മമാരെയും ഉ മ്മൂമ്മയെയും വിധി വൈദ്യുതിയുടെ രൂപത്തിലെത്തി കൊണ്ടുപായത്.
ഉച്ചയൂണിനു കറിവയ്ക്കാനായി വീടിനു സമീപത്തെ മുരിങ്ങ മരത്തില്‍ നിന്നും ഇല ഒടിയ്ക്കുന്നതിനിടെയാണു തോട്ടി സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടി ആമിനയ്ക്കു ഷോക്കേറ്റത്. സംഭവം കണ്ടു ആമിനയെ രക്ഷപെടുത്താനെത്തിയപ്പോഴാണു മരുമക്കളായ ബിജിനയ്ക്കും ആരിഫയ്ക്കും ഷോക്കേറ്റത്. മൂന്നു പേരും തത്ക്ഷണം മരിച്ചു. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കൂടിച്ചേര്‍ന്നാണു കിടന്നിരുന്നത്. ഇതു കണ്ടുനിന്നവരുടെ കരളലിയിച്ചു. വിവരമറിഞ്ഞെത്തിയ ചെറുമകള്‍ ഫാത്തിമ ഷഹ്ന അവസാന നിമിഷവും ഉമ്മ ആരിഫയെ കെട്ടിപ്പിടച്ചതോടെയാണു കുരുന്നിനും ഷോക്കേറ്റത്. സംഭവമറിഞ്ഞു ഓടിയെത്തിയ അയല്‍വാസിയായ ബാപ്പുട്ടി കെഎസ്ഇബി വണ്ടൂര്‍ സെക് ഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ഫീസ് ഊരി മാറ്റിയുപ്പോഴേക്കും മൂന്നു പേരുടെയും മൃതദേഹം കത്തിക്കരിഞ്ഞിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഷഹ് നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ കുരുന്നിനു ഉമ്മയുടെ മൃതദേഹം അവസാനമായൊന്നു കാണാന്‍ പോലുമായില്ല. ആരിഫയുടെയും ബിജിനയുടെയും മറ്റു മക്കളെല്ലാം ഉമ്മമാരെയും ഉമ്മൂമയെയും നഷ്ടപ്പെട്ട ആഘാതത്തില്‍ തകര്‍ന്നിരിക്കുകയാണ്. നാടിനെ നടുക്കിയ വിവരമറിഞ്ഞു തടിച്ചു കൂടിയ ബന്ധുക്കളും നാട്ടുകാരും പരസ്പരം ആശ്വസിപ്പിക്കുന്നതു എല്ലാവരുടെയും കണ്ണുനിറച്ചു.
മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ എടപ്പലം നിരന്നപറമ്പ് ജുമമസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്തു.
Close...
Maximum Character Allowed -
4000