സൈനികരുടെ എണ്ണം വര്‍ധിപ്പിക്കില്ല
Published : Friday,
November 11,
2011
കുവൈറ്റ് സിറ്റി
ഗള്‍ഫ് മേഖലയെ ആക്രമിക്കാന്‍ കുവൈറ്റിന്‍റെ മണ്ണ് ഉപയോഗപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു കുവൈറ്റ് പ്രതിരോധമന്ത്രി ഷെയ്ഖ് ജാബിര്‍ അല്‍ മുബാറിക് അല്‍സബ മുന്നറിയിപ്പു നല്‍കി. ഇറാക്കില്‍ നിന്നു പിന്മാറുന്ന യുഎസ് സൈനികരെ കുവൈറ്റില്‍ നിലനിര്‍ത്തണമെന്നു പെന്‍റഗന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നു കുവൈറ്റിന്‍റെയും യുഎസിന്‍റെയും പ്രതിരോധവിഭാഗം അറിയിച്ചു.
ഡിസംബര്‍ അവസാനത്തോടെയാണു യുഎസ് സൈന്യം ഇറാക്കില്‍ നിന്നു പിന്മാറുന്നത്. സൈന്യത്തെ കുവൈറ്റില്‍ നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണു യുഎസ്. എന്നാല്‍ കുവൈറ്റിലുളള യുഎസ് സൈനികരുടെ എണ്ണം വര്‍ധിപ്പിക്കില്ലെന്നു അല്‍സബ വ്യക്തമാക്കി. മേഖലയിലെ ഒരു രാജ്യത്തെയും ആക്രമിക്കാന്‍ കുവൈറ്റിന്‍റെ മണ്ണ് ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Close...
Maximum Character Allowed -
4000