Wednesday, May 23, 2012   4:15 PM IST
Vaartha BlogRSS
Loading
കിങ്ഫിഷര്‍ ഓഹരിയില്‍ ഇടിവ്
Published : Friday, November 11, 2011
|
  
Text Size
മുംബൈ

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ ഓഹരിയില്‍ വന്‍ ഇടിവ്. 19 ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി വില 19.12 ശതമാനം ഇടിഞ്ഞു 17.55 രൂപയിലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയില്‍ 18. 43 ശതമാനം ഇടിവ് രേഖപ്പെടുത്തി. 17.70 രൂപയ്ക്കാണ് ഇവിടെ വ്യാപാരം നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയും വിമാന സര്‍വീസുകള്‍ റദ്ദാക്കിയതുമാണു തിരിച്ചടിയായത്.

2010-11 സാമ്പത്തിക വര്‍ഷം 1027 കോടിയുടെ നഷ്ടമാണു കമ്പനിക്കുണ്ടായത്. 7057.08 കോടിയുടെ മൊത്തം കടബാധ്യതയുണ്ട്. പൊതുമേഖല എണ്ണക്കമ്പനികള്‍ വിമാന ഇന്ധന വിതരണം നിര്‍ത്തിയതും എയര്‍ലൈന്‍സിനു തിരിച്ചടിയായി. ഇവരുടെ കുടിശിക തീര്‍ക്കാത്തതാണു കാരണം. നാലു ദിവസത്തിനുള്ളില്‍ 120 സര്‍വീസുകളാണു റദ്ദാക്കിയത്. ഇതു കൂടാതെ പൈലറ്റുമാര്‍ വന്‍തോതില്‍ രാജി സമര്‍പ്പിക്കുകയാണ്. സര്‍വീസുകള്‍ റദ്ദാക്കിയതിനു ഡിജിസിഎ നോട്ടിസ് അയച്ചിട്ടുണ്ട്.
Rate This News :
Latest News