ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (എല്‍ഐസി) ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടിവ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ സോണല്‍ ഓഫിസിനു കീഴില്‍ 110 ഒഴിവുണ്ട്. കേരളത്തില്‍ 33 ഒഴിവ്. നവംബര്‍ 18 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:
തസ്തിക: ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടിവ്
കേരളത്തിലെ ഒഴിവുകള്‍
എറണാകുളം- 06 ഒഴിവ്, കോട്ടയം- 13 ഒഴിവ്, കോഴിക്കോട്- 06 ഒഴിവ്, തൃശൂര്‍- 05 ഒഴിവ്, തിരുവനന്തപുരം- 03 ഒഴിവ്. സംവരണം, മറ്റു ഡിവിഷനുകളിലെ ഒഴിവുകള്‍ എന്നിവ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതു മനസിലാക്കുക.
യോഗ്യത
എതെങ്കിലും വിഷയത്തില്‍ ഡിഗ്രി. മാര്‍ക്കറ്റിങ്/മാനെജ്മെന്‍റില്‍ ഡിഗ്രി/ഡിപ്ലോമയുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും. ഇംഗ്ലിഷിലും പ്രാദേശിക ഭാഷയിലും പരിജ്ഞാനമുള്ളവരായിരിക്കണം അപേക്ഷകര്‍. പവര്‍പോയന്‍റ്/വേഡ്/എക്സല്‍ എന്നിവയില്‍ അറിവ് അധിക യോഗ്യതയായി കണക്കാക്കും.
പ്രായം
21-35 വയസ്. 01/11/2011 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിമുക്തഭടന്‍മാര്‍ക്കും മറ്റ് അര്‍ഹരായവര്‍ക്കും ചട്ടപ്രകാരമുള്ള ഇളവ്. വെബ്സൈറ്റ് കാണുക.
തെരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഒബ്ജക്റ്റിവ് മാതൃകയിലായിരിക്കും പരീക്ഷ. റീസണിങ്, ന്യൂമെറിക്കല്‍ എബിലിറ്റി, ജനറല്‍ നോളജ് എന്നിവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍.
അപേക്ഷാഫീസ്
100. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ എന്ന പേരില്‍ അപേക്ഷിക്കുന്ന ഡിവിഷനല്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. അപേക്ഷകര്‍ പേരും ജനനത്തീയതിയും ഡിമാന്‍ഡ് ഡ്രാഫ്റ്റിന്‍റെ പിന്നില്‍ എഴുതണം. ഡിമാന്‍ഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം അയയ്ക്കണം. വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള നിര്‍ദേശങ്ങള്‍ മനസിലാക്കി ഫീസ് അടയ്ക്കുക.
അപേക്ഷ
അപേക്ഷയുടെ മാതൃക വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കെറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അയയ്ക്കണം. അപേക്ഷ പൂരിപ്പിക്കേണ്ടതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം
www.licindia.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.