Wednesday, May 23, 2012   4:18 PM IST
Vaartha BlogRSS
Loading
ഇരട്ടയക്കത്തില്‍ തുടരുന്നു
Published : Saturday, November 12, 2011
|
  
Text Size
ന്യൂഡല്‍ഹി

ഒക്റ്റോബര്‍ 29ന് അവസാനിച്ച വാരം ഇടിവുണ്ടായെങ്കിലും രാജ്യത്തെ ഭക്ഷ്യനാണയപ്പെരുപ്പം ഇരട്ടയക്കത്തില്‍ തുടരുന്നു. തൊട്ടു മുന്‍വാരം 12.21%. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 12.68%. സൂചിക കുറഞ്ഞെങ്കിലും പച്ചക്കറി, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ വില ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുന്നു.

സര്‍ക്കാര്‍ നല്‍കുന്ന കണക്കുകളനുസരിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ പച്ചക്കറി വില 26% ഉയര്‍ന്നു. പയര്‍ വര്‍ഗങ്ങളുടെ വിലയില്‍ 13% വര്‍ധന. പഴവര്‍ഗങ്ങളുടെയും പാലിന്‍റെയും വില 12% ഉയര്‍ന്നു. മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെയും ധാന്യങ്ങളുടെയും വില കൂടിയിട്ടുണ്ട്. സവാള വിലയിലെ ഇടിവാണ് ഏക ആശ്വാസം.

അവശ്യവസ്തുക്കളുടെ വില സൂചിക 11.43 ശതമാനമായി കുറഞ്ഞു. തൊട്ടുമുന്‍വാരം 12.08%. മൊത്ത വില സൂചികയില്‍ 20 ശതമാനം സംഭാവന നല്‍കുന്നത് അവശ്യവസ്തുക്കളാണ്. ഭക്ഷ്യ ഇതര വസ്തുക്കളുടെ വില 6.41%. ഇന്ധന വില സൂചിക 14.50 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുന്നു.

Rate This News :
Latest News