വിഴിഞ്ഞം: പ്രതിരോധ അനുമതി
Published : Tuesday,
November 15,
2011
ന്യൂഡല്‍ഹി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നടത്തിപ്പിനു ടെന്‍ഡര്‍ നല്‍കിയ വെല്‍സ്പണ്‍, മുന്ദ്ര പോര്‍ട്ട് കണ്‍സോര്‍ഷ്യങ്ങള്‍ക്കു പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി. ഇനി ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി കൂടി ലഭിച്ചാല്‍ തുറമുഖം യാഥാര്‍ഥ്യമാകും.
മുംബൈ ആസ്ഥാനമായുള്ള വെല്‍സ്പണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ്, മുന്ദ്ര പോര്‍ട്ട് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നീ കണ്‍സോര്‍ഷ്യങ്ങളെ മാത്രമേ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നുളളൂ. സുരക്ഷ സംബന്ധിച്ച പ്രതിരോധ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച വിവരം മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. മറ്റ് അനുമതികള്‍ കൂടി ലഭിച്ചാല്‍ ഇവരുടെ സാമ്പത്തിക ടെന്‍ഡര്‍ തുറക്കും. ഇതില്‍ യോഗ്യത നേടുന്നവരെ തുറമുഖത്തിന്‍റെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കും.
ഒന്നാം ഘട്ടത്തില്‍ 4010 കോടി രൂപയുടെ ചെലവാണു പ്രതീക്ഷിക്കുന്നത്. തുറമുഖ നടത്തിപ്പുകാര്‍ 970 കോടിയോളം മുതല്‍മുടക്കും.
സര്‍ക്കാര്‍ ഓഹരിയായി 1140 കോടി, ബാങ്ക് കണ്‍സോര്‍ഷ്യങ്ങളില്‍ നിന്ന് 300 കോടി, ബോണ്ട് ആയി 800 കോടി, ഹഡ്കോ- എല്‍ഐസി വായ്പയായി 800 കോടി എന്നിങ്ങനെ പദ്ധതിക്കായി സമാഹരിക്കാമെന്നാണു സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സുരക്ഷ സംബന്ധിച്ചു വിവിധ മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമായാല്‍ പാരിസ്ഥിതിക പഠനം സംബന്ധിച്ച വലിയ പ്രശ്നത്തെയും പദ്ധതി നേരിടണം. ഇതും അടുത്ത വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
Close...
Maximum Character Allowed -
4000