Wednesday, May 23, 2012   4:20 PM IST
Vaartha BlogRSS
Loading
വാക്കില്‍ മിതത്വം പാലിക്കണം
Published : Tuesday, November 15, 2011
|
  
Text Size
തൃശൂര്‍

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേ ചീഫ് വിപ്പ് പി.സി. ജോര്‍ജ് നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുപ്രവര്‍ത്തകര്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കണം. സ്വന്തം പാര്‍ട്ടിക്കാരോടും മറ്റുളളവരോടും അങ്ങനെതന്നെ വേണം. യുഡിഎഫ് ശൈലി അതാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി. സതീശനെയും ടി.എന്‍. പ്രതാപിനെയും പരിഹസിച്ചാണു ജോര്‍ജ് പ്രസ്താവന നടത്തിയത്. തന്‍റെ പ്രസ്താവനകള്‍ തലവേദനയുണ്ടാക്കുന്നെങ്കില്‍ ഇരുവരും മരുന്നു കഴിക്കട്ടെ എന്നായിരുന്നു പരാര്‍ശം. പ്രസ്താവനയ്ക്കെതിരേ കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ കാര്‍ഷികോല്‍പാദന കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി എടുക്കും. വയനാട് പാക്കെജിന് അപാകതയുണ്ടോയെന്നു പരിശോധിക്കും. കടാശ്വാസ കമ്മിഷന്‍റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണോയെന്ന കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാര്‍ കേസ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല. ആരോപണ വിധേയനായ അഭിഭാഷകനെ നിയമിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Rate This News :
Latest News