Wednesday, May 23, 2012   4:24 PM IST
Vaartha BlogRSS
Loading
വിദേശികളുടെ എണ്ണം കുറയ്ക്കുന്നു
Published : Wednesday, November 16, 2011
|
  
Text Size
കുവൈറ്റ് സിറ്റി

കുവൈറ്റില്‍ വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ നീക്കം. ഇക്കൊല്ലം വിവിധ കാരണങ്ങളാല്‍ 45,000 വിദേശികള്‍ രാജ്യം വിട്ടുപോയി. സ്വദേശികളുടെ എണ്ണത്തില്‍ 34 ശതമാനം വര്‍ധനയുണ്ടായി. ഇക്കാരണത്താല്‍ സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്കു തൊഴിലവസരം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണു നടപടി. വിദേശികളുടെ എണ്ണം 22 ലക്ഷത്തില്‍ നിന്നു പന്ത്രണ്ടു ലക്ഷമായി ചുരുക്കാനാണു സര്‍ക്കാര്‍ നീക്കം. വിദഗ്ധ തൊഴിലാളികള്‍ക്കു മാത്രം തൊഴില്‍ വിസ നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് അധികൃതര്‍. ഈ വര്‍ഷം ഇതുവരെ 90,000 പേര്‍ക്കു സര്‍ക്കാര്‍ തൊഴില്‍ അനുമതി നല്‍കി. അവിദഗ്ധ തൊഴിലാളികള്‍ക്കു ജോലി ചെയ്യാനുള്ള അനുമതി അഞ്ചു വര്‍ഷമാക്കി ചുരുക്കും.

Rate This News :
Latest News