Wednesday, May 23, 2012   4:25 PM IST
Vaartha BlogRSS
Loading
റോഡ് സുരക്ഷാ സന്ദേശമുയര്‍ത്തി റോബിന്‍െറ ബൈക്ക് യാത്ര
Published : Friday, November 18, 2011
|
  
Text Size
തിരുവനന്തപുരം

റോഡു സുരക്ഷ സന്ദേശമുയര്‍ത്തി നാലായിരം കിലോമീറ്റര്‍ താണ്ടി റോബി ദാസിന്‍റെ ബൈക്ക് യാത്ര തലസ്ഥാനത്തെത്തി. ഗുജറാത്തിലെ കണ്ട്ല തുറമുഖത്തു നിന്ന് ഒക്ടോബര്‍ 10നു ആരംഭിച്ച യാത്ര ഡിസംബര്‍ 8നു കൊല്‍ക്കത്തയിലാണ് സമാപിക്കുക. ബൈക്കുയാത്രയില്‍ റോഡു സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ലക്ഷം പ്രചരണ സ്റ്റിക്കറുകള്‍ വിതരണം ചെയ്യും.

യാത്ര ആരംഭിച്ചു 39 മാത്തെ ദിവസമാണ് നാലു സംസ്ഥാനങ്ങളും താണ്ടി തിരുവനന്തപുരത്തെത്തിയത്. ഇന്ത്യയിലെ തീരദേശങ്ങളിലൂടെ നടത്തുന്ന യാത്രയില്‍ തീരദേശ ജീവിതവും സൗന്ദര്യവും റോബി ക്യാമറയില്‍ പകര്‍ത്തുന്നുണ്ട്. യാത്രയുടെ അവസാനം സഞ്ചരിച്ചയിടങ്ങളില്‍ ഇവ പ്രദര്‍ശിപ്പിക്കുമെന്നും റോബി ദാസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റോബി ശ്രീനഗറില്‍ നിന്നു കന്യാകുമാരി വരെ നടത്തിയ ബൈക്കുയാത്രയും ട്രാഫിക് ബോധവല്‍കരണവും 2011ലെ ലിംകാ ബുക്ക് ഓഫ് വേള്‍ഡു റിക്കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കരുതി വണ്ടിയോട്ടിക്കൂ, ജീവിതം അമൂല്യമാണ് എന്നീ മുദ്രാവാക്യമാണ് ഈ യാത്രകളില്‍ ഉടനീളം പ്രചരിപ്പിക്കുന്നത്. യാത്രക്കിടയില്‍ റോഡു സുരക്ഷയുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്തെ വിവിധ പരിപാടികള്‍ക്കു ശേഷം ഇന്നു കന്യാകുമാരിയിലേക്കു യാത്ര തിരിക്കും. റോബി ദാസിന്‍റെ യാത്രയോടനുബന്ധിച്ചു വിതരണം ചെയ്യുന്ന സ്റ്റിക്കര്‍ ഗതാഗത കമ്മീഷണര്‍ ടി.പി. സെന്‍കുമാറിനു നല്‍കി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം സ്വദേശിയായ റോബി ദാസ് കരോട്ടുകുന്നേല്‍ മേരി ദാസിന്‍റേയും, ആലീസ്ദാസിന്‍റേയും മകനാണ്. ന്യൂ ഡല്‍ഹി ഭാരതീയ വിദ്യാഭവനില്‍ അധ്യാപികയായ അഞ്ജലിയാണ് ഭാര്യ.
Rate This News :
Latest News