Wednesday, May 23, 2012   4:26 PM IST
Vaartha BlogRSS
Loading
കേരളത്തിന് ലീഡ്
Published : Saturday, November 19, 2011
|
  
Text Size
കൊച്ചി

ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാ ക്കാ നുള്ള കേരളത്തിന്‍റെ കാത്തിരിപ്പിന് ശുഭാന്ത്യം. ത്രിപുരയ്ക്കെതിരേ രഞ്ജി ട്രോഫി പ്ലേറ്റ് തലത്തിലെ എ ഗ്രൂപ്പ് പോരാട്ടത്തില്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ കേരളത്തിന് ഇതുവരെ 84 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡായി. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സിലാണ് കേരളം. ത്രിപുര 139 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 57 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വി.എ. ജഗദീഷ് കേരളത്തിന്‍റെ ടോപ് സ്കോറര്‍.

സച്ചിന്‍ ബേബി 52 റണ്‍സോ ടെയും സോണി ചെറുവത്തൂര്‍ എട്ട് റണ്‍സോടെയും പുറത്താകാതെ നില്‍ക്കുന്നു. ജഗദീഷിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത അഭിഷേക് ഹെഗ്ഡെ 40 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 111 പന്ത് നേരിട്ട ജഗദീഷിനെ പുറത്താക്കി ഉദിത് പട്ടേല്‍ ത്രിപുരയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ത്രിപുര

(ഒന്നാം ഇന്നി ങ്സ്) 139

കേരളം (ഒന്നാം ഇന്നിങ്സ്)

അഭിഷേക് ഹെഗ്ഡെ സി റാണ ദത്ത ബി പട്ടേല്‍ 40, വി.എ. ജഗദീഷ് ബി പട്ടേല്‍ 57, റോബര്‍ട്ട് ഫെര്‍ണാന്‍ഡസ് സി റാണ ദത്ത ബി പട്ടേല്‍ 0, രോഹന്‍ പ്രേം എല്‍ബിഡബ്ല്യു ബി പട്ടേല്‍ 25, സച്ചിന്‍ ബേബി നോട്ടൗട്ട് 52, കെ.ജെ. രാകേഷ് സി സാമന്ത് ബി റാണ ദത്ത 24, സോണി ചെറുവത്തൂര്‍ നോട്ടൗട്ട് 8

എക്സ്ട്രാസ് 17

ആകെ 223 /5 (91 ഓവര്‍)

വിക്കറ്റ് വീഴ്ച: 1-105, 2-105, 3-113, 4-159, 5-210

ബൗളിങ്: മണിശങ്കര്‍ മുരസിങ് 14-4-40-0, റാണ ദത്ത 15-4-20-1, തിമിര്‍ ഛന്ദ 13-1-45-0, ദേബബ്രത ചൗധരി 4-0-9-0, ഉദിത് പട്ടേല്‍ 26-6-50-4, രജിബ് സാഹ 13-5-21-0, സുമന്‍ മജുംദാര്‍ 6-0-27-0

Rate This News :
Latest News