സിനിമാ സമരം പിന്‍വലിക്കും
Published : Saturday,
November 19,
2011
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
തൊഴിലാളികളുടെ രാത്രിബത്ത, വേതനം എന്നീ കാര്യങ്ങളില്‍ വ്യക്തമായ ധാരണയാകാത്തതിനാല്‍ മലയാള സിനിമകളുടെ ഷൂട്ടിങ് രാത്രി പത്തുമണിവരെയാക്കി പരിമിതപ്പെടുത്താന്‍ തീരുമാനമായി. സിനിമകളുടെ ചെലവു കുറയ്ക്കാനും അച്ചടക്കം ഉറപ്പുവരുത്താനും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫെഫ്ക, അമ്മ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടു സംയുക്ത കൂടിയാലോചനാ സമിതി രൂപീകരിക്കും. നിര്‍മാതാക്കളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായെങ്കിലും ജനറല്‍ ബോഡിയോഗം ചേര്‍ന്നശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളുവെന്നു ഭാരവാഹികള്‍ അറിയിച്ചു.
മന്ത്രി ഗണേഷ്കുമാറിന്‍റെ അധ്യക്ഷതയില്‍ നിര്‍മാതാക്കളുടെയും ഫെഫ്കയുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണു മലയാള സിനിമ മേഖലയിലെ പ്രതിസന്ധിക്കു പരിഹാരമായത്. തൊഴിലാളികളുടെ എണ്ണം, വേതനം, രാത്രിബത്ത തുടങ്ങിയ കാര്യങ്ങളില്‍ ഓഗസ്റ്റ് 30വരെ കരാര്‍ നിലവിലുള്ളതിനാല്‍ തത്സ്ഥിതി തുടരാന്‍ തീരുമാനം. ഇക്കാലയളവില്‍ സിനിമാ ഷൂട്ടിങ് രാത്രി പത്തുവരെയേ ഉണ്ടാകാവൂ എന്നാണു നിര്‍ദേശം. സാങ്കേതിക പ്രവര്‍ത്തകരുടെ എണ്ണം പരമാവധി 86 വരെയാകാവൂ. കലാസംവിധായകന്‍റെയും അസിസ്റ്റന്‍റ്മാരുടെയും എണ്ണം പരമാവധി എട്ടുവരെയേ ആകാവൂ എന്നാണു മറ്റൊരു നിബന്ധന.
അതേസമയം സേവനനികുതി പുനഃസ്ഥാപിക്കുന്നതിനു മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന എ ക്ലാസ് തിയെറ്ററുകളുടെ സംഘടന യായ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ അവകാശവാദം തെറ്റാണെന്നു മന്ത്രി ഗണേഷ്കുമാര്‍ പറഞ്ഞു. കംപ്യൂട്ടസൈേഷനും ടിക്കറ്റ് മെഷീനും ഏര്‍പ്പെടുത്തിയശേഷം ഇക്കാര്യം പരിഗണിക്കും.
ചര്‍ച്ചയില്‍ നിര്‍മാതാക്കളുടെ അസോസിയേഷനെ പ്രതിനിധീകരിച്ചു ശശി അയ്യഞ്ചിറ, രഞ്ജിത്ത്, സാഗാ അപ്പച്ചന്‍, ആന്‍റോ ജോസഫ്, ഫെഫ്ക പ്രതിനിധികളായ സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്‍, ജോസ് തോമസ്, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബുചെറിയാന്‍, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000