Wednesday, May 23, 2012   4:27 PM IST
Vaartha BlogRSS
Loading
സഹായം നിഷേധിക്കില്ല
Published : Saturday, November 19, 2011
|
  
Text Size
കൊച്ചി

മുഖ്യമന്ത്രിയുടെ എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കമായി. സാങ്കേതികത്വത്തിന്‍റെ പേരില്‍ അര്‍ഹതയുള്ളവര്‍ക്കു സഹായം നിഷേധിക്കില്ലെന്നു ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ടു ധൂര്‍ത്തു നടക്കുന്നുവെന്ന ആരോപണം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനായിരത്തിലധികം പേരാണു പരാതി നല്‍കാന്‍ കാക്കനാട് കലക്റ്ററേറ്റില്‍ തയാറാക്കിയ വേദിയിലെത്തിയത്. വികലാംഗരുടെയും അടിയന്തര ചികിത്സാ സഹായം വേണ്ടവരുടെയും പരാതികളാണു മുഖ്യമന്ത്രി ആദ്യം കേള്‍ക്കുക. അര്‍ഹതപ്പെട്ടവര്‍ക്കു വേദിയില്‍വച്ചു തന്നെ സഹായം വിതരണം ചെയ്യും.
Rate This News :
Latest News