പണം സമാഹരിക്കാം
Published : Sunday,
November 20,
2011
ന്യൂഡല്‍ഹി
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 51 ശതമാനമായി കുറച്ചു കേന്ദ്രസര്‍ക്കാരിനു 3.76 ലക്ഷം കോടി രൂപ സമാഹരിക്കാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ്. ഐസിഐസിഐ പുറത്തിറക്കിയ ധവളപത്രത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ പങ്കാളിത്തം 51 ശതമാനമായി നിലനിര്‍ത്തി ഓഹരി വില്‍പ്പന നടത്താന്‍ സാധിക്കുമെന്നു കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.
3,76,711 കോടി രൂപയുടെ സമ്പത്താണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വിപണിമൂല്യം 12.83 ലക്ഷം കോടിയാണ്. ഊര്‍ജ മേഖലയിലാണു കൂടുതല്‍ ഓഹരിയുള്ളതെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
Close...
Maximum Character Allowed -
4000