നേട്ടത്തിനു സാധ്യതയില്ല
Published : Monday,
November 21,
2011
മുംബൈ
കഴിഞ്ഞവാരം നാലു ശതമാനത്തിലധികം നഷ്ടം നേരിട്ട സെന്‍സെക്സ് ഈ വാരം ഗ്രീന്‍സോണിലെത്തുമെങ്കിലും സ്ഥിരത പ്രതീക്ഷിക്കേണ്ടെന്ന് ഓഹരി വിദഗ്ധര്‍. യൂറോസോണ്‍ പ്രതിസന്ധി, രൂപയുടെ മൂല്യശോഷണം എന്നിവ കാരണം സൂചികകള്‍ക്ക് സ്ഥിരത കൈവരിക്കാന്‍ സാധിക്കില്ലെന്നാണു വിലയിരുത്തല്‍. ഹ്രസ്വകാല നേട്ടമെങ്കിലും ഇന്ന് വ്യാപാരം തുടങ്ങുമ്പോള്‍ സൂചികകള്‍ നേടുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
കഴിഞ്ഞവാരം പാദഫലം പ്രഖ്യാപിച്ച കമ്പനികള്‍ നിക്ഷേപകരെ നിരാശരാക്കിയിരുന്നു. യൂറോസോണ്‍ പ്രതിസന്ധിയും ആഗോള വിപണികളുടെ മോശം പ്രകടനവും കഴിഞ്ഞവാരം സൂചികകളെ സ്വാധീനിച്ചിരുന്നു. കഴിഞ്ഞമൂന്നു വാരങ്ങളിലായി സെന്‍സെക്സിനു നഷ്ടമായത് 1,433 പോയിന്‍റ് (8.05%). റിയല്‍റ്റി, ക്യാപ്പിറ്റല്‍ ഗുഡ്സ്, പവര്‍, മെറ്റല്‍, റിഫൈനറി, പിഎസ്യു, ഓട്ടോ സ്റ്റോക്കുകള്‍ക്ക് കനത്ത വില്‍പ്പന സമ്മര്‍ദവും കഴിഞ്ഞവാരം നേരിട്ടിരുന്നു. വ്യാഴാഴ്ചത്തെ ഡെറിവേറ്റീവ് എക്സ്പിയറിയും ഈ വാരം ദലാല്‍സ്ട്രീറ്റില്‍ ചലനം സൃഷ്ടിച്ചേക്കും. ആഗോള വിപണികളില്‍ നിന്നു ശുഭവാര്‍ത്തകളെത്തിയാല്‍ ബൗണ്‍സ് ബാക്ക് പ്രതീക്ഷിക്കാമെന്നും വിദഗ്ധര്‍.
രൂപയുടെ മൂല്യശോഷണമാണു ഗതി നിര്‍ണയിക്കുന്ന മറ്റൊരു ഘടകം. ഡോളറിനെതിരേ ഇപ്പോള്‍ 32 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണു രൂപ. ബാങ്കുകള്‍, ഇറക്കുമതിക്കാര്‍ എന്നിവരില്‍ നിന്നും ഡോളറിന് ഡിമാന്‍ഡേറിയതോടെ വെള്ളിയാഴ്ച 44 പൈസ കുറഞ്ഞ് 51.34 രൂപ ക്ലോസ് ചെയ്തത്. രൂപയുടെ മൂല്യശോഷണം തുടരുകയാണെങ്കില്‍ വിദേശ നിക്ഷേപകര്‍ കൂടുതല്‍ ഫണ്ടുകള്‍ പിന്‍വലിച്ചേക്കും. ഭക്ഷ്യനാണയപ്പെരുപ്പം, വ്യാവസായിക വളര്‍ച്ചയിലെ ഇടിവ് എന്നിവയൊക്കെ വിപണിയെ സ്വാധീനിക്കും.
തുടര്‍ച്ചയായി പതിനൊന്നാം മാസത്തിലും നാണയപ്പെരുപ്പം ഒമ്പതു ശതമാനത്തിനു മുകളില്‍ തുടരുന്നതു നിക്ഷേപകരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ അവകാശവാദങ്ങളും ആര്‍ബിഐ നടപടികളുമെല്ലാം വിഫലമായെന്ന ധാരണ നിക്ഷേപകരിലുണ്ട്. ഒക്റ്റോബറിലെ നാണയപ്പെരുപ്പം 9.73%. സെപ്റ്റംബറില്‍ 9.72%. കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ 9.08 ശതമാനമായിരുന്നു.
മൂന്നാം പാദത്തില്‍ നാണയപ്പെരുപ്പം കുറയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അതുകൊണ്ടു തന്നെ റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ വീണ്ടും വര്‍ധന വരുത്തില്ലെന്നും ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ട്. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ 2010 മാര്‍ച്ച് മുതല്‍ ഇതുവരെ ആര്‍ബിഐ 13 തവണ ഹ്രസ്വകാല വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചു കഴിഞ്ഞു. തുടര്‍ച്ചയായ പലിശ വര്‍ധന കോര്‍പ്പറേറ്റ് ഹൗസുകളുടെ നിക്ഷേപത്തെയും വളര്‍ച്ചയെയും ബാധിക്കും. സെപ്റ്റംബറിലെ വ്യാവസായിക വളര്‍ച്ച 1.9% മാത്രമായിരുന്നു. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. ഇതും നിക്ഷേപകരെ ആശങ്കയിലാക്കുന്നു.
വരും വാരങ്ങളില്‍ സര്‍ക്കാരിന്‍റെ ചില നയപരമായ പ്രഖ്യാപനങ്ങളുണ്ടായേക്കും. മള്‍ട്ടിബ്രാന്‍ഡ് റീട്ടെയ്ല്‍ എഫ്ഡിഐ, വ്യോമയാന മേഖലയിലെ വിദേശ നിക്ഷേപം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം വരും ആഴ്ചകളില്‍ സര്‍ക്കാര്‍ എടുത്തേക്കും. ഇതും ഓഹരി സൂചികകളെ സ്വാധീനിക്കുമെന്നാണു വിലയിരുത്തല്‍.
സ്വര്‍ണം
പൊന്നിന്‍റെ വിലയി ലെ തിളക്കം കഴിഞ്ഞവാരം അല്‍പ്പം മങ്ങി. പവ ന് 160 രൂ പ കുറഞ്ഞ് 21,200ല്‍ വ്യാപാരം അവസാനിപ്പിച്ചു. 21,360 രൂപയാണ് വാരത്തുടക്കത്തില്‍ പൊന്നിനുണ്ടായിരുന്നത്. ആഗോള വിപണിയില്‍ നിലനിന്നിരുന്ന സാമ്പത്തിക ആശങ്കകള്‍ സജീവമാകാതിരുന്നതാണു വില കുറയാന്‍ കാരണം. ബോംബെ ബുള്ള്യനില്‍ പത്തു ഗ്രാമിനു 115 രൂപ ഉയര്‍ന്ന് 29,205ലാണു ക്ലോസിങ്. വാരാന്ത്യത്തില്‍ സ്റ്റോക്കിസ്റ്റുകളില്‍ നിന്ന് ഡിമാന്‍ഡ് വര്‍ധിച്ചത് വില കയറുന്നതിനു കാരണമായി.
തിങ്കളാഴ്ച മുതല്‍ വിലക്കയറ്റം ദൃശ്യമായ സ്വര്‍ണം ബുധനാഴ്ച സര്‍വകാല റെക്കോഡായ 29,140 രൂപയിലെത്തി. എന്നാല്‍ പിന്നീടുള്ള രണ്ടു ദിനങ്ങളില്‍ മുന്നേറ്റം പ്രകടമായില്ല. ആഗോള സാമ്പത്തിക രംഗത്ത് തുടരുന്ന അനിശ്ചിതത്വമാണു വിലയിലെ കയറ്റിറക്കങ്ങള്‍ക്കു കാരണം. ലണ്ടനില്‍ ട്രോയി ഔണ്‍സിനു 1723.20 ഡോളര്‍. യൂറോപ്യന്‍ രാജ്യങ്ങളുടെ കടപ്രതിസന്ധിയെത്തുടര്‍ന്ന് ഓഹരി വിപണിയിലും വിദേശ നാണ്യ വിപണിയിലുമുണ്ടായ നഷ്ടം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വിലയില്‍ ചാഞ്ചാട്ടം പ്രകടമാകുമ്പോഴും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ കണക്ക് അനുസരിച്ച് ഡിമാന്‍ഡ് 26% കുറഞ്ഞു. വിലയിലെ ചാഞ്ചാട്ടമാണു ആവശ്യം കുറയാന്‍ കാരണം. മൂല്യാടിസ്ഥാനത്തില്‍ ഡിമാന്‍ഡ് 2% ഉയര്‍ന്ന് 31, 450 കോടിയായി. നഗര പ്രദേശങ്ങളില്‍ സ്വര്‍ണ ഡിമാന്‍ഡ് കുറഞ്ഞു. മൊത്തം ഡിമാന്‍ഡിന്‍റെ 60 ശതമാനത്തിലധികം നഗരങ്ങളിലാണ്. ബാറുകള്‍, നാണയങ്ങള്‍, ഇടിഎഫ് എന്നിവയിലെ നിക്ഷേപം ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 18% കുറഞ്ഞെന്നും ഗോള്‍ഡ് കൗണ്‍സില്‍.
വെള്ളി
കഴിഞ്ഞവാരം വെ ള്ളി കിലോയ്ക്ക് 1,555 രൂപ ഇടിഞ്ഞ് 56,435ല്‍. സ്റ്റോക്കിസ്റ്റുകളില്‍ നിന്നു കാര്യമായ ഡിമാന്‍ഡ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വിലയിടിവ് ദൃശ്യമായത്. ആദ്യ രണ്ടു ദിവസം വില്‍പ്പന സമര്‍ദത്തെത്തുടര്‍ന്നു 490 രൂപ കുറഞ്ഞു. ബുധനാഴ്ച 840 രൂപ കൂടിയ വെള്ളിക്ക് തൊട്ടടുത്ത ദിനങ്ങളില്‍ കനത്ത വിലയിടിവുണ്ടായി. നവംബര്‍ 14ന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 57,930ല്‍ വെള്ളിയെത്തി. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് നവംബര്‍ 18ന്, 55,675 രൂപ. രാജ്യാന്തര വിപണിയില്‍ ഔണ്‍സിനു 31.50 ഡോളര്‍. മുന്‍ ക്ലോസിങ് 34.20 ഡോളറില്‍.
കുരുമുളക്
വില സ്ഥി രത പ്രകട മായ വിപ ണിയില്‍ അണ്‍ഗാര്‍ബിള്‍ഡ് കിലോയ്ക്ക് 328 രൂപ. ഗാര്‍ബിള്‍ഡിനു 343 രൂപയും. സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്കകള്‍ ഒഴിഞ്ഞതോടെ യൂറോപ്പിലും യുഎസിലും ഡിമാന്‍ഡ് കൂടുന്നുണ്ട്. പ്രധാന ഉത്പാദക രാജ്യങ്ങളുടെ കൈവശം സ്റ്റോക്കില്ലാത്തതിനാല്‍ ഇത് ഇന്ത്യന്‍ കുരുമുളകിനു നേട്ടമാകുമെന്നാണു വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ വില ഉയര്‍ന്നേക്കുമെന്നും വിപണി വിദഗ്ധര്‍. ഉത്തരേന്ത്യയില്‍ ശൈത്യകാലം ആരംഭിച്ചതോടെ ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്.
ഡിസംബര്‍ തുടക്കത്തില്‍ തന്നെ വിലയിലെ മുന്നേറ്റം പ്രകടമാകും. വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ സ്റ്റോക്കില്ലെന്നു ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വില കിട്ടുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ വിപണിയില്‍ നിന്നു വിട്ടുനില്‍ക്കാനാണു സാധ്യത. ജനുവരി- ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതി ഉയര്‍ന്നിട്ടുണ്ട്. യുഎസിലേക്കുള്ള കയറ്റുമതി 322 ടണ്‍ ഉയര്‍ന്ന് 46,799 ടണ്ണായി. ഇന്ത്യോനേഷ്യയാണ് യുഎസിനു കുരുമുളകു നല്‍കുന്ന പ്രധാന രാജ്യം. വിയറ്റ്നാം, ബ്രസീല്‍ എന്നിവ കഴിഞ്ഞാല്‍ ഇന്ത്യയാണ് കയറ്റുമതിയില്‍ മുന്നിലുള്ളത്.
റബര്‍
നാലാം ഗ്രെയ്ഡ് കിലോയ്ക്ക് രണ്ടു രൂപയിലധി കം കഴിഞ്ഞവാരം നഷ്ടമായി. ക്ലോസിങ് 192 രൂപയില്‍. അ ഞ്ചാം ഗ്രെയ്ഡിനു 189 രൂപ. രണ്ടാഴ്ചയ്ക്കിടയില്‍ റബര്‍ വിലയില്‍ ഏഴു ശതമാനത്തിലധികം ഇടിവുണ്ടായി. രാജ്യാന്തര വിപണിയില്‍ പൊടുന്നനെയുണ്ടായ വിലയിടിവ് ആഭ്യന്തര വിപണിയിലും പ്രകടമായി. രാജ്യാന്തര വിപണിയില്‍ ഈ വര്‍ഷം ഇതുവരെ 34 ശതമാനത്തിലധികം വിലയിടിവ് ദൃശ്യമായി.
വിലയിടിവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു തായ്ലന്‍ഡ് , ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി. ലോകത്തിലെ ആഗോള വിതരണത്തില്‍ 70% സംഭാവന നല്‍കുന്ന ഈ മൂന്നു രാജ്യങ്ങളിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു വിതരണം തടസപ്പെട്ടിരുന്നു. തായ്ലന്‍ഡിലെ കനത്ത മഴയെത്തുടര്‍ന്നു കാര്‍ നിര്‍മാണ പ്ലാന്‍റുകള്‍ പൂട്ടി. ഇതോടെ റബര്‍ ആവശ്യത്തില്‍ വന്‍കുറവുണ്ടായി. ഏപ്രില്‍ ആദ്യ വാരം റബര്‍ വില 243 രൂപയിലെത്തി റെക്കോഡിട്ടിരുന്നു.
യൂറോസോണിലെ പ്രശ്നങ്ങള്‍ക്ക് ഇതുവരെ പരിഹാരമാകാത്തതും റബര്‍ കര്‍ഷകര്‍ക്കു വെല്ലുവിളിയാണ്. ഗ്രീസിനു പിന്നാലെ ഇറ്റലിയും കടക്കെണിയിലായതോടെ റബര്‍ ഉപയോഗത്തില്‍ കാര്യമായ ഇടിവുണ്ടായേക്കും. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ വാഹന വില്‍പ്പന ഇടിയുന്നതും വിലയെ സ്വാധീനിക്കുന്നു.
വെളിച്ചെണ്ണ
കഴിഞ്ഞവാരം കി ലോയ്ക്ക് മൂന്നു രൂപ ഉയര്‍ന്ന് 83 രൂപയായി. തമിഴ്നാട്ടില്‍ നിന്നുള്ള ലഭ്യത കുറയുന്നതോ ടെ ജനുവരി അവസാനത്തോടെ വില ഉയരുമെന്നാണു വിലയിരുത്തല്‍.ഉത്തരേന്ത്യയില്‍ ശൈത്യ കാലം ആരംഭിച്ചതോടെ കോ ര്‍പ്പറേറ്റ് കമ്പനികള്‍ വിപ ണിയില്‍ തിരിച്ചെത്തി .
Close...
Maximum Character Allowed -
4000