UP സര്‍ക്കാരിനെതിരേ അവിശ്വാസം
Published : Monday,
November 21,
2011
ലക്നൗ
ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയ നോട്ടിസ്. പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയും സമാജ് വാദി പാര്‍ട്ടിയുമാണു ബിഎസ് പി സര്‍ക്കാരിനെതിരേ നോട്ടിസ് നല്‍കിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു സഭാനടപടികള്‍ തടസപ്പെട്ടു.
മുഖ്യമന്ത്രി മായാവതി സഭയില്‍ എത്തും മുന്‍പാണു പ്രമേയത്തിന് അവതരണാനുമതി തേടിയത്. സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ ബാനറുകളും പോസ്റ്ററുകളുമായി സഭയ്ക്കകത്തു പ്രതിഷേധം നടത്തി. ബഹളം നിയന്ത്രണാതീതമായതോടെ സഭ 12. 20 വരെ നിര്‍ത്തവച്ചതായി സ്പീക്കര്‍ സുഖ്ദിയൊ രാജ്ഭര്‍ അറിയിച്ചു.
യുപി വിഭജനം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കാനിരിക്കുന്ന സാഹചര്യത്തിലാണു നോട്ടിസ്. പശ്ചിം പ്രദേശ്, ബുന്ദേല്‍ഖണ്ഡ്, അവധ് പ്രദേശ്, പൂര്‍വാഞ്ചല്‍ എന്നിങ്ങനെ നാലായാണു വിഭജിക്കുക. ഇതിനുള്ള തീരുമാനം പോയവാരം മന്ത്രിസഭ കൈക്കൊണ്ടിരുന്നു. ഇതിനെതിരെയാണു പ്രതിപക്ഷ പാര്‍ട്ടികളുടെ നോട്ടിസ്.
ഇന്നു തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ വിഭജന പ്രമേയം പാസാക്കിയെടുക്കുമെന്നായിരുന്നു മായാവതിയുടെ പ്രഖ്യാപനം.
Close...
Maximum Character Allowed -
4000