മാര്‍ച്ചില്‍ നാട്ടിലെത്തും
Published : Tuesday,
November 22,
2011
ഇസ്ലാമാബാദ്
രണ്ടുവര്‍ഷമായി വിദേശത്തു കഴിയുന്ന പാക് മുന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷ്റഫ് അടുത്ത വര്‍ഷം മാര്‍ച്ച് 23ന് പാക്കിസ്ഥാനില്‍ തിരിച്ചെത്തും. സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദില്‍ പാര്‍ട്ടി സമ്മേളനത്തിലേക്ക് ഫോണ്‍ വഴി അറിയിച്ച സന്ദേശത്തില്‍ മുഷ്റഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി സിവില്‍, ക്രിമിനല്‍ കേസുകള്‍ ചുമത്തപ്പെട്ടതിനു പിന്നാലെ 2009 ഏപ്രിലിലാണ് മുഷ്റഫ് നാടുവിട്ടത്.
ദാരിദ്ര്യവും ഭീകരവാദവും സാമ്പത്തിക പരാധീനതകളുംകൊണ്ട് പാക്കിസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മുന്‍ പട്ടാള ഭരണാധികാരി സന്ദേശത്തിലൂടെ അറിയിച്ചു.
Close...
Maximum Character Allowed -
4000