കേന്ദ്രത്തിനു വിമര്‍ശനം
Published : Tuesday,
November 22,
2011
ന്യൂഡല്‍ഹി
കാര്‍ഗില്‍ യുദ്ധകാലത്ത് സൈനിക ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടു കാട്ടിയവര്‍ക്കെതിരേ നടപടി വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതി വിമര്‍ശനം.
കടുത്ത ഭാഷ ഉപയോഗിക്കുന്നില്ലെങ്കിലും ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നു കോടതി വ്യക്തമാക്കി.
വിവാദമുയര്‍ന്നു 12 വര്‍ഷം കഴിഞ്ഞിട്ടും ഒരാള്‍ക്കെതിരേ പോലും നടപടിയെടുത്തിട്ടില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് അഫ്താബ് ആലത്തിന്‍റെ പരാമര്‍ശം.
2000 കോടിയുടെ ഇടപാടില്‍ വ്യാപക ക്രമക്കേടുണ്ടെന്നു സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
35 ഇടപാടുകളിലെ ക്രമക്കേട് സിഎജി കൃത്യമായി വിശദീകരിക്കുകയും ചെയ്തു. എന്നിട്ടും നടപടിയുണ്ടായില്ലെന്നു അമിക്കസ് ക്യൂറി രാകേഷ് ദ്വിവേദി കോടതിയെ അറിയിച്ചു. കേസ് വീണ്ടും 28നു പരിഗണിക്കും.
Close...
Maximum Character Allowed -
4000