Wednesday, May 23, 2012   4:34 PM IST
Vaartha BlogRSS
Loading
ചൂതാട്ട ലോട്ടറിക്കെതിരേ നടപടി വേണം
Published : Tuesday, November 22, 2011
|
  
Text Size
തിരുവനന്തപുരം

ചൂതാട്ട ലോട്ടറിക്കും സമ്മാന റാക്കറ്റുകള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു കേരള ഭാഗ്യക്കുറി സംരക്ഷണസമിതി കണ്‍വീനര്‍ എം.വി. ജയരാജന്‍. കേരള ഭാഗ്യക്കുറിയെ തകര്‍ക്കാനാണു ചില വന്‍കിട ഏജന്‍റുമാരുടെ ശ്രമം. കണ്ണൂരിലെ വന്‍കിട ഏജന്‍സികളുടെ സ്റ്റാളുകള്‍ റെയ്ഡ് ചെയ്തപ്പോഴാണു ചൂതാട്ട ലോട്ടറി വ്യാപാരം നടത്തുന്നുണ്ടെന്നറിയുന്നത്. സംസ്ഥാനത്തെ മറ്റുചില പ്രദേശങ്ങളിലും ചൂതാട്ട ലോട്ടറി നടത്തുന്നുണ്ട്.

നിയമവിരുദ്ധ ലോട്ടറി നടത്തിപ്പ് സംഘങ്ങള്‍ കോടികള്‍ നേടിയിട്ടുണ്ട്. മാര്‍ട്ടിന്‍റെ വക്താക്കളായാണു കേരളത്തില്‍ ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം കേരളത്തില്‍ എല്‍ഡിഎഫ് അവസാനിപ്പിച്ചിരുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ ഓണ്‍ലൈന്‍ ലോട്ടറിയടക്കം ആരംഭിക്കാനുള്ള നീക്കം ആരംഭിച്ചു. കേരളത്തില്‍ നിര്‍ത്തലാക്കിയ ഡിയര്‍, കുയില്‍, സിങ്കം, സൂപ്പര്‍ എന്നീ ഭാഗ്യക്കുറികളുടെ പേരില്‍ ചില വന്‍കിട ഏജന്‍റുമാരുടെ സ്റ്റോളുകളില്‍ നിന്നു തുണ്ട് കടലാസില്‍ നമ്പര്‍ എഴുതി നല്‍കി ഒറ്റ നമ്പര്‍ ഭാഗ്യക്കുറി കച്ചവടം നടത്തി ജനങ്ങളെ വഞ്ചിക്കുന്നു. അതാണു പൊലീസ് കണ്ടെത്തിയതെന്നും ജയരാജന്‍.

ഓണ്‍ലൈന്‍ ലോട്ടറി ആരംഭിക്കാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ സംഘം പല നഗരങ്ങളിലും കെട്ടിടം വാടകയ്ക്കെടുത്തിട്ടുണ്ട്. കേരളത്തില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഭാഗ്യക്കുറിയെ ആശ്രയിച്ചു ജീവിക്കുന്ന രണ്ടു ലക്ഷത്തോളം ചെറുകിട ഏജന്‍റുമാരെയും വില്‍പ്പനക്കാരെയും വഴിയാധാരമാക്കുന്നതാണ് ഇത്തരം പ്രവര്‍ത്തനം. ഇക്കൂട്ടര്‍ തന്നെയാണ് ഒന്നും രണ്ടും സമ്മാനാര്‍ഹരായവരുടെ ടിക്കറ്റുകള്‍ വാങ്ങി കള്ളപ്പണക്കാര്‍ക്കും കുഴല്‍പ്പണക്കാര്‍ക്കും നല്‍കുകയും കള്ളപ്പണം വെളുപ്പിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തത്. ഇത്തരം നടപടി തടയാനുള്ള മാര്‍ഗം ലോട്ടറിയുടെ കുത്തകാധിപത്യം തടയുക എന്നതാണ്- ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Rate This News :
Latest News