Wednesday, May 23, 2012   4:35 PM IST
Vaartha BlogRSS
Loading
വീണ്ടും തകര്‍ച്ച
Published : Thursday, November 24, 2011
|
  
Text Size
മുംബൈ

ആശ്വാസത്തിനു ഒരു ദിവസ ത്തെ ആയുസ് മാത്രം. ഓഹരി സൂചികകള്‍ രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. സെന്‍സെക്സ് 365.45 പോയിന്‍റ് നഷ്ടത്തില്‍ 15,699.97ല്‍. ദേശീയ സൂചിക നിഫ്റ്റി 105.90 പോയിന്‍റ് നഷ്ടത്തില്‍ 2009 ന വബംറിനു ശേഷമുള്ള ഏറ്റ വും കുറഞ്ഞ നിരക്കായ 4,706.4ല്‍.

ഈ മാസത്തെ ഡെറിവേറ്റീവ് കോണ്‍ട്രാക്റ്റ് സെറ്റില്‍മെന്‍റിനിടെ നിക്ഷേപകരില്‍ വില്‍പ്പന സമ്മര്‍ദം ശക്തമായതാണു വീഴ്ചയ്ക്ക് കാരണം. ആഗോള വിപണികളുടെ വളര്‍ച്ച സംബ ന്ധിച്ച ആശങ്കകളും പിടിമുറുക്കി. യുഎസ്, ചൈന വിപണികളില്‍ നിന്നുള്ള വളര്‍ച്ച പ്രതീക്ഷിച്ചതിലും കുറവായതും യൂറോസോണ്‍ പ്രതിസന്ധി തുട രുന്നതും നിക്ഷേപകരില്‍ ഭീതിയുളവാക്കി.

വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലും രൂപയുടെ മൂല്യശോഷണവുമാണ് ഓഹരി തകര്‍ച്ചയ്ക്കു കാരണമായതെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി. സെബിയുടെ കണക്ക് പ്രകാരം നവംബര്‍ 15 മുതലുള്ള തുടര്‍ച്ചയായ അഞ്ചു സെഷനുകളി ല്‍ 2,356 കോടിയാണു വിദേശ ഫണ്ടുടമകള്‍ പിന്‍വലിച്ചത്.

ബിഎസ്ഇയിലെ 13 സെക്റ്റര്‍സൂചികകളില്‍ 12ഉം റെഡ്സോണിലാണു വ്യാപാരം അവസാനിപ്പിച്ചത്. നേട്ടം കൊയ്തത് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മാത്രം. സെന്‍സെക്സില്‍ എന്‍ടിപിസി മാത്രമാ ണു പിടിച്ചുനിന്നത്.

ക്യാപ്പിറ്റല്‍ ഗുഡ്സ്, ടെക്, ഐടി, റിഫൈനറി, ബാങ്കിങ്, പവര്‍, മെറ്റല്‍ എന്നിവയ്ക്ക് കനത്ത തിരിച്ചടി. വ്യാപാരത്തുടക്കത്തില്‍ തന്നെ മോശം പ്രകടനം കാഴ്ച വച്ച സെന്‍സെക്സ് ഒരു വേള 587 പോയിന്‍റ് വരെ കൂപ്പുകുത്തി.

ജയപ്രകാശ് അസോസിയേറ്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഭെല്‍, വിപ്രോ, എല്‍&ടി, ജിന്‍ഡാല്‍ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടാറ്റ പവര്‍, ഐസിഐസിഐ, ഡിഎല്‍എഫ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, ടിസിഎസ്, എസ്ബിഐ , മഹീന്ദ്ര, ഹിന്‍ഡാല്‍കോ എന്നിവയ്ക്കു തിരിച്ചടി നേരിട്ടു.യുഎസ് വാണിജ്യവകുപ്പ് വളര്‍ച്ചാ പ്രതീക്ഷ രണ്ടര ശതമാനത്തില്‍ നിന്നു രണ്ടു ശതമാനമാക്കിയത് ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലും ചലനമുണ്ടാക്കി. ചൈന, ഹോങ്കോങ്, സിംഗപ്പുര്‍, തെക്കന്‍ കൊറിയ, തായ്വാന്‍ സൂചികകള്‍ 2.77% വരെ ഇടിഞ്ഞു. ജപ്പാന്‍ വിപണിക്ക് അവധി. യൂറോപ്യന്‍ സൂചികകളും ഡൗ ണ്‍ ട്രെന്‍ഡില്‍.
Rate This News :
Latest News