Wednesday, May 23, 2012   4:36 PM IST
Vaartha BlogRSS
Loading
ചെല്‍സിക്കു തോല്‍വി
Published : Thursday, November 24, 2011
|
  
Text Size
പാരിസ്

ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ ചെല്‍സിക്കു തോല്‍വി. ബയര്‍ ലെവല്‍ കൂസിനോട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു ചെല്‍സി പരാജയപ്പെട്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗ്രോഗ് വെയുടെ ഗോളിലൂടെ മുന്നിലെത്തിയ ശേഷമായിരുന്നു തോല്‍വി. 73-ാം മിനിറ്റില്‍ സമനില പിടിച്ച ജര്‍മന്‍ ക്ലബ് ഇഞ്ചുറി ടൈമിലെ ഗോളിലൂടെ ചെല്‍സിയെ അട്ടിമറിച്ചത്.

അതേ സമയം ഗ്രൂപ്പ് എച്ചിലെ ഒന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തില്‍ എസി മിലാനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണു ബഴ്സലോണ തോല്‍പ്പിച്ചത്. സാവി, മെസി എന്നിവരുടെ മികവിലാണിത്. 14-ാം മിനിറ്റിലെ ഗോളിലൂടെ ബഴ്സ മൂന്നിലെത്തി. മിനിറ്റുകള്‍ക്കുള്ളില്‍ മിലാന്‍ തിരിച്ചടിച്ചു. പെനാല്‍റ്റി ഗോളിലൂടെ മെസി ബാഴ്സയെ മുന്നിലെത്തിച്ചെങ്കില്‍ രണ്ടാം പകുതിയുടെ പത്താം മിനിറ്റില്‍ മിലാന്‍ സമനില നേടി.

ഗൂഡസ് ലിഗ ചാംപ്യന്‍മാരായ ഗോട്ട് മുണ്ടിനെ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു തുടര്‍ച്ചയായ പന്ത്രണ്ടാം തവണയും അഴ്സണല്‍ നോക്ക് ഔട്ട് സ്റ്റേജില്‍ കടന്നു.
Rate This News :
Latest News