Wednesday, May 23, 2012   4:37 PM IST
Vaartha BlogRSS
Loading
കൊടിയത്തൂരിലെ കൊലപാതകം; ഉന്നത പൊലീസ് സംഘമെത്തിമുക്കം
Published : Friday, November 25, 2011
|
  
Text Size
കൊടിയത്തൂരില്‍ ഷാഹിദ് ബാവയെന്ന യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘമാളുകള്‍ അടിച്ചുകൊന്ന സംഭവത്തിലെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നത പൊലീസ് സംഘം ഇന്നലെ മുക്കത്തെത്തി.

ഡിഐജി എസ് ശ്രീജിത്ത്, എസ്പി നീരജ് കുമാര്‍ ഗുപ്ത എന്നിവരാണു മുക്കത്തെത്തി അന്വേഷണ സംഘം തലവന്‍ എസിപി ജോസി ചെറിയാനുമായി ചര്‍ച്ച നടത്തിയത്.

മുക്കം പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം യുവാവിനു മര്‍ദനമേറ്റ കൊടിയത്തൂര്‍ വില്ലെജ് ഓഫിസ് പരിസരം സംഘം സന്ദര്‍ശിച്ചു. യുവാവിനെ അസമയത്തു കണ്ടുവെന്നു പറയപ്പെടുന്ന വീട്ടിലും മര്‍ദനമേറ്റ സ്ഥലവും സംഘം സന്ദര്‍ശിച്ചു.

അന്വേഷണ സംഘം തലവന്‍ എസിപി ജോസി ചെറിയാനോട് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞു. അതേസമയം കേസന്വേഷണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അന്വേഷണം കാര്യമായി നടക്കുന്നുണ്ടെന്നു മാത്രമായിരുന്നു ഡിഐജി പ്രതികരിച്ചത്. അന്വേഷണ പുരോഗതി വിലയിരുത്തയശേഷം ഉച്ചയോടെയാണു സംഘം മടങ്ങിയത്. കേസുമായി ബന്ധപ്പെട്ട് ആദ്യ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട 15 പ്രതികളില്‍ പത്തുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ള അഞ്ചുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാണ്. റിമാന്‍ഡിലായിരുന്ന ഏഴ് പ്രതികളെ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. ഇന്ന് പ്രതികളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തു കൊണ്ടുവരുമെന്നാണു സൂചന.
Rate This News :
Latest News