ലിവര്‍പൂള്‍-സിറ്റി മത്സരം സമനില
Published : Monday,
November 28,
2011
ലണ്ടന്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ സിറ്റി- ലിവര്‍പൂള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. 33ാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയപ്രതീക്ഷയ്ക്കു തിരിച്ചടിയായത്. ഇതോടെ 23 പോയിന്‍റുമായി ലിവര്‍പൂള്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 31 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തു തുടരുന്നു.
കളി ആരംഭിച്ചു നിമിഷങ്ങള്‍ക്കകം തന്നെ ലിവര്‍പൂളിനെതിരേ വ്യക്തമായ മുന്നേറ്റമാണു സിറ്റി നടത്തിയത്. 31ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ലക്ഷ്യം കണ്ടതോടെ സിറ്റി ആരാധകര്‍ക്കു വിജയപ്രതീക്ഷ നല്‍കി. ഇടതു കോര്‍ണറില്‍ നിന്നു ഡേവിഡ് സില്‍വ പായിച്ച പന്ത് ഹെഡ് ചെയ്യാന്‍ ഉയര്‍ന്നു പൊങ്ങിയ വിന്‍സന്‍റ് കോംപനെയുടെ ഷോള്‍ഡറില്‍ തട്ടി ഗോളായി.
ആദ്യ പ്രഹരത്തിനു ശേഷം ഉണര്‍ന്നു കളിച്ച ലിവര്‍പൂള്‍ രണ്ടു മിനിറ്റിനകം ഗോളിലേക്കുളള വഴി തുറന്നു. ചാര്‍ലി ആദം വലയിലേക്കു പായിച്ച ഷോട്ട് തടയാന്‍ ശ്രമിച്ച ജോലിയന്‍ ലെസ്കോട്ടാണു വില്ലനായത്. ഗോളിക്ക് അനായാസം തടയാമായിരുന്ന പന്ത് സെല്‍ഫ് ഗോളില്‍ അവസാനിച്ചു. ലിവര്‍ പൂളിനെതിരേ പിന്നീടു സിറ്റി നിരവധി ഷോട്ട് പായിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
Close...
Maximum Character Allowed -
4000