Wednesday, May 23, 2012   4:40 PM IST
Vaartha BlogRSS
Loading
കാര്‍ വില ഉയരും
Published : Tuesday, November 29, 2011
|
  
Text Size
ന്യൂഡല്‍ഹി

രൂപയുടെ മൂല്യശോഷണത്തെ തുടര്‍ന്നു ചെറുകാറുകളുടെ വില 10,000 മുതല്‍ 25,000 വരെ വര്‍ധിക്കും. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞതിനെത്തുടര്‍ന്ന് ഇറക്കുമതിച്ചെലവ് ഉയര്‍ന്നിട്ടുണ്ട്. ഇതിനു പുറമേ വാഹന വില്‍പ്പന കുറഞ്ഞതും വില വര്‍ധനയ്ക്കു കാരണം. മാരുതി സുസുക്കി, ജനറല്‍ മോട്ടോഴ്സ്, ടൊയോട്ട, ഹോണ്ട, സ്കോഡ എന്നീ കമ്പനികളാണു വില വര്‍ധനയ്ക്ക് ഒരുങ്ങുന്നത്.

ഈ വര്‍ഷം രൂപയുടെ മൂല്യം 17 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. കാര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ 10 മുതല്‍ 40 വരെ ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഡീസല്‍ കാറുകളുടെ ഉത്പാദനച്ചെലവു കൂടിയതും വില വര്‍ധനയ്ക്കു കാരണമാകുന്നുവെന്നു കമ്പനികള്‍ പറയുന്നു.

8,000 കോടിയുടെ കംപോണന്‍റുകളാണു മാരുതി പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. ഇറക്കുതിച്ചെലവ് ഉയരുന്നതു മാര്‍ജിനെ ബാധിക്കുമെന്നു മാരുതി.

ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കുന്ന ഓഡിയുടെ മോഡലുകള്‍ക്ക് 50,000 രൂപ വരെ കൂടും. എന്നാല്‍, ഇറക്കുമതിക്കാരുമായി ദീര്‍ഘകാല കരാറൊപ്പിട്ട കമ്പനികള്‍ക്ക് രൂപയുടെ മൂല്യശോഷണം തിരിച്ചടിയാകില്ല.

അതേസമയം, മത്സരം വര്‍ധിച്ചതും ഇന്ധന വിലയിലെ മുന്നേറ്റവും പലിശ വര്‍ധനയും വാഹന വ്യവസായത്തിനു ഭീഷണിയായിട്ടുണ്ട്. ഒക്റ്റോബറില്‍ കാര്‍ വില്‍പ്പന 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്.

Rate This News :
Latest News