അവാര്‍ഡുകള്‍ വിതരണം ചെയ്തു
Published : Tuesday,
November 29,
2011
കോഴിക്കോട്
നാല്‍പ്പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്തു. മികച്ച നടനുള്ള അവാര്‍ഡ് ആദാമിന്‍റെ മകന്‍ അബുവിലെ അഭിനയത്തിന് സലീം കുമാറും മികച്ച നടിക്കുള്ള അവാര്‍ഡ് ഗദ്ദാമയിലെ അഭിനയത്തിന് കാവ്യ മാധവനും ഏറ്റുവാങ്ങി.
മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ബിജു മേനോനും, രണ്ടാത്തെ നടിക്കുള്ള അവാര്‍ഡ് മംമ്താ മോഹന്‍ദാസും മികച്ച ഹാസ്യ നടനുള്ള അവാര്‍ഡ് സുരാജ് വെഞ്ഞാറമൂടിനു വേണ്ടി സഹോദരനും ഏറ്റുവാങ്ങി. മികച്ച കഥാചിത്രത്തിനുള്ള അവാര്‍ഡ് ആദാമിന്‍റെ മകന്‍ അബുവിന്‍റെ സംവിധായകന്‍ സലീം അഹമ്മദും മികച്ച സംവിധായകനുള്ള അവാര്‍ഡ് ശ്യാമപ്രസാദും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ലെനിന്‍ രാജേന്ദ്രനും ഏറ്റുവാങ്ങി.
രാജ ലക്ഷ്മി - മികച്ച പിന്നണി ഗായിക, ഹരിഹരന്‍ - മികച്ച പിന്നണി ഗായകന്‍, എം. ജയചന്ദ്രന്‍ - സംഗീത സംവിധായകന്‍, റഫീക് അഹമ്മദ് - ഗാനരചന, സലീം അഹമ്മദ് - തിരക്കഥാകൃത്ത്, എം.ജെ. രാധാകൃഷ്ണന്‍ - ഛായാഗ്രഹകന്‍ എന്നിവര്‍ക്കും മുഖ്യന്ത്രി അവാര്‍ഡുകള്‍ നല്‍കി. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡിനര്‍ഹനായ മോഹന്‍ രാഘവന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് അമ്മ അമ്മിണിയാണ് ഏറ്റുവാങ്ങിയത്.മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ മുഖ്യാതിഥിയായിരുന്നു. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍, പി.വി. ഗംഗാധരന്‍, സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍, കോഴിക്കോട് ജില്ലാ കലക്റ്റര്‍ പി.ബി. സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉദ്ഘാടനച്ചടങ്ങിനുശേഷം ഹരിഹരന്‍, രാജലക്ഷ്മി, മധു ബാലകൃഷ്ണന്‍, ശ്വേത, അഫ്സല്‍, റിമി ടോമി തുടങ്ങിയവരുടെ ഗാനമേള അരങ്ങേറി. തുടര്‍ന്ന് ഭാവന, ശ്രുതി ലക്ഷ്മി, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ നൃത്തങ്ങളുമായി അരങ്ങുണര്‍ത്തി.
Close...
Maximum Character Allowed -
4000