വിവിധ മന്ത്രാലയങ്ങളില്‍, വകുപ്പുകളില്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍, സി ആന്‍ഡ് എജിയുടെയും അതിന്‍റെ അക്കൗണ്ടന്‍റ് ജനറല്‍ ഓഫിസുകളിലും ഇലക്ഷന്‍ കമ്മിഷന്‍, കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ വകുപ്പുകളിലും ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി (നോണ്‍-ടെക്നിക്കല്‍) ഒഴിവുകളിലേക്കു സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ തെരഞ്ഞെടുപ്പു നടത്തും.
തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ആഭ്യന്തര വകുപ്പിന്‍റെ കീഴിലുള്ള കേന്ദ്ര പൊലീസ് സേനയിലേക്ക് (ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, എസ്എസ്ബി, അസം റൈഫിള്‍സ്), സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍, റിക്രൂട്ട്മെന്‍റ് ഒഫ് കോണ്‍സ്റ്റബിള്‍സ് (ജനറല്‍ ഡ്യൂട്ടി) റൈഫിള്‍ മെന്‍-2012 തെരഞ്ഞെടുപ്പു നടത്തും. 2000 രൂപ ഗ്രോസ് പേ ഉള്‍പ്പെടെ ശമ്പളനിരക്ക് 5200, 20200 രൂപ.
യോഗ്യത: മെട്രിക്കുലേഷന്‍.
പ്രായപരിധി: 18-23 വയസ്. ഏകദേശം 50,000 ഒഴിവുകളുണ്ട്. അവസാന തീയതി ജനുവരി നാല്. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലുള്ളവര്‍ക്ക് അതതു സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
പിഎസ്ടി/പിഇടിയില്‍ യോഗ്യത നേടുന്നവര്‍ക്ക് ഏപ്രില്‍ 22നു എഴുത്തുപരീക്ഷ നടത്തും.
തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദ വിവരങ്ങള്‍
http://ssc.nic.in ,
http://ssckkr.kar.nic.in എന്ന വെബ്സൈറ്റില്‍ ഡിസംബര്‍ മൂന്നു മുതല്‍ ലഭിക്കും.