Wednesday, May 23, 2012   4:42 PM IST
Vaartha BlogRSS
Loading
സുരക്ഷാ ഉദ്യോഗസ്ഥരെ പുറത്താക്കി
Published : Friday, December 02, 2011
|
  
Text Size
ന്യൂഡല്‍ഹി

മുന്‍ രാഷട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ ദേഹ പരിശോധന നടത്തിയ യുഎസ് ട്രാസ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി. സെക്യൂരിറ്റി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയിലെത്തി ഇക്കാര്യം അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ രാജ്യസഭയില്‍ രേഖാമൂലം വ്യക്തമാക്കി.

സെപ്റ്റംബര്‍ 29ന് ജോണ്‍ എഫ്. കെന്നഡി എയര്‍പോര്‍ട്ടിലാണ് കലാമിന് ദേഹപരിശോധനയുടെ പേരില്‍ അപമാനമേല്‍ക്കേണ്ടി വന്നത്. ഒക്റ്റോബര്‍ 20ന് ഇതു സംബന്ധിച്ച് ക്ഷമാപണം അറിയിച്ച് ഹെഡ് ഒഫ് ടിഎസ്എ അഡ്മിനിസ്ട്രേറ്റര്‍ ജോണ്‍ എസ്. പിസ്റ്റോള്‍ കലാമിന് കത്തയച്ചിരുന്നു. തങ്ങളുടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ യുഎസ് എംബസി മാപ്പു പറഞ്ഞിരുന്നു എന്നും കൃഷ്ണ.
Rate This News :
Latest News