വിദഗ്ധ സംഘമെത്തി
Published : Saturday,
December 03,
2011
മാവൂര്‍
കോഴിക്കോട് നഗരത്തിലേക്കു ശുദ്ധജലമെത്തിക്കുന്ന പൈപ്പ് ലൈനിന്‍റെ ചോര്‍ച്ച അടയ്ക്കാന്‍ കൊച്ചിയില്‍നിന്നു വിദഗ്ധ സംഘം മാവൂരിലെത്തി. തെങ്ങിലക്കടവ് പുഴയോരത്തെ പൊട്ടിയ ഹൈ ഡന്‍സിറ്റി പോളി എതിലിന്‍ പൈപ്പിന്‍റെ ചോര്‍ച്ച ഇലക്ട്രിക്കല്‍ ഫ്യൂഷന്‍ ജോയന്‍റ് മുഖേന അടക്കുവാനാണ് വിദഗ്ധ സംഘം കൊച്ചയില്‍നിന്നെത്തിയത്.
അറ്റകുറ്റപണി നടക്കുന്നതിനാല്‍ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം സാധാരണ ഗതിയിലാകാന്‍ ഇനിയും സമയമെടുക്കും.
ഇലക്ട്രിക്കല്‍ ഫ്യൂഷന്‍വഴി പൈപ്പിലെ ചോര്‍ച്ച അടക്കാന്‍ കഴിയുന്നില്ലെങ്കില്‍ പൈപ്പ്ലൈന്‍തന്നെ മാറ്റി സ്ഥാപിക്കേണ്ടിവരും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുടങ്ങിയ ചോര്‍ച്ച പരിഹരിക്കാന്‍ വാട്ടര്‍ അഥോറിറ്റി നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചിയില്‍നിന്ന് വിദഗ്ധര്‍ മാവൂരില്‍ എത്തിയത്. എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഹമീദ്, അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍മാരായ നാരായണന്‍, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപണി പുരോഗമിക്കുന്നത്.
Close...
Maximum Character Allowed -
4000