Wednesday, May 23, 2012   4:47 PM IST
Vaartha BlogRSS
Loading
രണ്ടു കൊമ്പന്‍മാര്‍ വിരണ്ടു
Published : Monday, December 05, 2011
|
  
Text Size
ഗുരുവായൂര്‍

കുസൃതി കാട്ടി ഓടിയ കൊമ്പനെ കണ്ട് രണ്ടാനകള്‍ വിരണ്ടോടി. വിരണ്ടോടിയ ഒരു കൊമ്പന്‍ കുളത്തില്‍ ചാടി. ആനത്താവളത്തിലെ കൊമ്പന്‍ ശേഷാദ്രിയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ കുസൃതി കാണിച്ച് ഓടിയത്. ശേഷാദ്രി ആനത്താവളം കവാടം വരെയും തിരിച്ചും രണ്ടുതവണ ഓടി. ഇതിനിടെ ആനത്താവളത്തിനു പുറത്തേക്ക് കുളിപ്പിക്കുന്നതിന് കൊണ്ടുപോകുകയായിരുന്ന അക്ഷയ് കൃഷ്ണയും വഴിയില്‍ നില്‍ക്കുകയായിരുന്ന ഗോകുലും വിരണ്ടോടുകയായിരുന്നു.

ഗോകുലിനെ ഉടന്‍ തന്നെ പാപ്പാന്‍മാര്‍ ചേര്‍ന്ന് തളച്ചു. പാപ്പാന്‍മാര്‍ക്കു നിയന്ത്രിക്കാന്‍ കഴിയാതിരുന്ന അക്ഷയ് കൃഷ്ണ ആനത്താവളത്തിലെ കുളത്തിലേക്കു ചാടുകയായിരുന്നു. ഒന്നര മണിക്കൂറോളം പാപ്പാന്‍മാര്‍ ശ്രമിച്ച ശേഷമാണ് അക്ഷയ് കൃഷ്ണയെ കരയ്ക്കു കയറ്റിയത്.

Rate This News :
Latest News